• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സഹൃദയ ക്രിസ്ത്യൻ ആർട്ടസിന് നവ സാരഥികൾ

ന്യൂയോർക്:ക്രൈസ്തവ ദർശനങ്ങളെ മുൻ നിർത്തി പ്രവർത്തിക്കുന്ന ജീവ കാരുണ്യ സംഘടനയായ ക്രിസ്ത്യൻ ആർട്സിന്റെ പ്രവർത്തനങ്ങൾക്കായി പുതിയ നേതൃത്വം ചുമതലയേറ്റു.:ക്രൈസ്തവ സംഗീത മേഖലയിലെ അനുഗ്രഹീത കലാകാരൻമാർ ഒത്തു ചേർന്നുള്ള സഹൃദയ സഹൃദയ ക്രിസ്ത്യൻ ആർട്ടസിന്റെ പ്രവർത്തങ്ങൾ വിശാലമാക്കുന്നതിനായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉള്കൊള്ളിച്ചുകൊണ്ട് 2018-2019 വര്ഷത്തേക്കുള്ള ഭരണസമിതിയാണ് ഇപ്പോൾ നിലവിൽ  വന്നത്.ക്രിസ്ത്യൻ മ്യൂസിക് ഗ്രൂപ്പ്,ക്രിസ്ത്യൻ ചാരിറ്റി സംഘടനകൾ,ക്രൈസ്തവ മീഡിയ എന്നിവയെ ഒരു കുടക്കിഴിൽ അണിനിരുത്തി പ്രവർത്തന പന്ഥാവിൽ മാതൃക പരമായ പല ജീവകാരുണ്യ പ്രവർത്തനങ്ങളും മുൻ വർഷങ്ങളിലും സഹൃദയ ക്രിസ്ത്യൻ ആർട്ടസ് നടത്തിയിട്ടുണ്ട്.വിവിധ സംഘടനകളെ ഒത്തുചേർത്തിട്ടുള നവീനമായ ഈ കാൽവെയ്പ് ഇത്തരത്തിൽ ആദ്യമാണ് എന്ന സവിഷേശതയും സഹൃദയ ക്രിസ്ത്യൻ ആർട്ടസിനുണ്ട്.

ഏഴു വര്ഷം മുൻപ് നിലവിൽ വന്ന ഈ സംഘടനയുടെ സ്ഥാപകൻ കൂടിയായ ലാജി തോമസ് പുതിയ ഭരണ സമിതിയുടെ ചെയർമാനും ബോർഡ് ഡയറക്ടറമായി പ്രവർത്തനങ്ങൾക്കു നേത്രുതും നൽകുന്നു മറ്റു ഭാരവാഹികൾ; ജോർജ് മാത്യു (പ്രസിഡന്റ്),ജോമോൻ പി വര്ഗീസ് (സെക്രെട്ടറി),സാബു ജേക്കബ് (ട്രെഷറർ),സാം തിരുവല്ല (ഇവന്റ് കോർഡിനേറ്റർ),ജേക്കബ് തോമസ് (പി.ആർ.ഒ & സോഷ്യൽ അഫയേഴ്‌സ് കോർഡിനേറ്റർ),ജോയൽ സ്കറിയ(മീഡിയ & കമ്മ്യൂണിക്കേഷൻസ് യു.എസ്.എ),സജി തോമസ് (റീജിയണൽ കോഓർഡിനേറ്റർ ഇന്ത്യ),ബെന്നി പരിമണം (മീഡിയ & കമ്മ്യൂണിക്കേഷൻസ് ഇന്ത്യ),സുനിൽ ഈശോ(റീജിയണൽ കോഓർഡിനേറ്റർ മിഡ്‌ഡില ഈസ്റ്റ്), ബോർഡ് മെംബേർസ് -ചാക്കോ മാത്യു ,ജോർജ് സാമുവേൽ. കമ്മിറ്റി അംഗങ്ങൾ- വിൻസ് മോൻ,പ്രസാദ് നായർ,റിനു വർഗീസ്,സോണി വർഗീസ്.

 നോർത്ത് അമേരിക്ക ആസ്ഥാനമായി രൂപംകൊണ്ടു പ്രവർത്തിക്കുന്ന സഹൃദയ ക്രിസ്ത്യൻ ആർട്സിലെ പ്രവർത്തനങ്ങളിൽ ഭാഗം ആകുവാൻ താൽപര്യമുള്ളവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംഘടന സ്വാഗതം ചെയ്യുന്നു.മലയാള ക്രൈസ്തവ മേഘാലയിലെ വിവിധ സംഘടനകളെ ഒരുമിപ്പിച്ചു ജീവകാരുണ്യ പ്രവർത്തങ്ങൾക്കു കൈത്താങ്ങുകൾ ന്നല്കുമെന്നു പുതിയ നേതൃത്വം വ്യക്തമാക്കി.കൂടുതൽ വിവരങ്ങൾക്ക്:

ലാജി തോമസ് :516-849-0368

ജോർജ് മാത്യു :267-884-3767

ജോമോൻ.പി.വർഗീസ്:347-952-0710

 

Top