• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സജി കരിങ്കുറ്റിക്ക് ഫിലദൽഫിയാ മലയാളി സമൂഹത്തിന്റെ കണ്ണീരോടെ വിട

ഫിലദൽഫിയാ:ഫിലദൽഫിയായിലെ ബിസിനസ്സ് രംഗത്തെ സജീവ സാന്നിദ്ധ്യവും, ഏവർക്കും പ്രിയങ്കരനുമായിരുന്ന റാന്നി സ്വദേശി സജി കരിങ്കുറ്റിക്ക് ഫിലദൽഫിയാ മലയാളി സമൂഹത്തിന്റെ കണ്ണീരോടെ വിട. ആയിരങ്ങൾ സാക്ഷി നിന്ന അന്തരീക്ഷത്തിൽ ഹണ്ടിങ്‌ടൺ  വാലിയിലെ ഫോറസ്റ്റ് ഹിൽ സെമിത്തേരിയിൽ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു.

റാന്നി കരിംകുറ്റിയിൽ പരേതരായ കെ.ജി ഫിലിപ്പിന്റെയും (പൊടിയച്ചൻ), അന്നമ്മ ഫിലിപ്പിന്റെയും പുത്രനാണ്  പരേതൻ. കോട്ടയം വാകത്താനം മുക്കുടിക്കൽ ലൈലാ മാത്യുവാണ് ഭാര്യ. ഫിലദൽഫിയാ ടെംമ്പിൾ യൂണിവേഴ്സിറ്റിയിൽ വളരെ വർഷക്കാലമായി നേഴ്സായി ജോലി ചെയ്യുന്നു. കൂടാതെ നേഴ്സ് എഡ്യൂക്കേറ്ററുമാണ്. നേഴ്സ്സിന്റെ സംഘടനയായ പിയാനോയുടെ പ്രവർത്തക കൂടിയാണ്. മക്കൾ ആൻ മാത്യുവും ഷാൻ മാത്യുവുംമാണ്. രാജു ഫിലിപ്പ് (ന്യൂയോർക്ക്), ലിസ്സി, (പ് ത്തൻകാവ്), വത്സ (ഹൂസ്റ്റൺ), രമണി (വയലത്തല, റാന്നി) എന്നിവർ സഹോദരങ്ങളാണ്. 1986ൽ അമേരിക്കയിലേക്ക് കുടിയേറിയ സജി ജീവിച്ചിരുന്ന കാലത്ത് മറ്റുള്ളവരെ സ്നേഹിക്കുവാനും കരുതുവാനും വലിയ മനസ്സു കാണിച്ചിരുന്നു.പ്രിയപ്പെട്ട സജി കരിംകുറ്റി വിവിധ തുറകളിലെ ബുഹുജന പങ്കാളിത്തം കൊണം തന്റെ പ്രവർത്തനങ്ങൾ കൊണ്ടും ഫിലദൽഫിയായിലെ ഏവർക്കും പ്രിയപ്പെട്ട ജനപ്രിയ നേതാവായിരുന്നു.ഫിലദൽഫിയാ കിതോസ് മാർത്തോമാ ചർച്ച് ഇടവകാ ംഗമായിരുന്ന പരേതന്റെ വിയോഗത്തിൽ വികാരി റവ.അനീഷ് തോമസ് തോമസ് ഇടവകയുടെ അനുശോചനം അറിയിച്ചു. ഇടവകയുടെ പുത്തൻ ദേവാലയത്തിന്റെ നിർമ്മാണത്തിലും മറ്റു പ്രവർത്തനങ്ങളിലും സജീവ സാനിധ്യമായിരുന്ന പരേതന്റെ വിയോഗം ക്രിസതോസ് ഇടവകക്ക് കനത്ത നഷ്ടമായെന്ന് അദ്ദേഹം തന്റെ അനുശോചന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വിയോഗത്തിൽ മാർത്തോമ്മാ സഭയുടെ നോർത്തമേരിക്ക യൂറോപ്പ് ഭദ്രാസന എപ്പിസ്കോപ്പാ അഭി.ഡോ. ഐസക്ക് മാർകുറിലോസ്  എപ്പിസ്കോപ്പാ, ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ, തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പാ, യുയാക്കീം മാർ കൂറിലോസ് എപ്പിസ്കോപ്പാ തുടങ്ങിയവർ അനുശോചനം അറിയിച്ചു. പൊതുദർശനം ഫെബ്രുവരി 2 വെള്ളിയാഴ്ച 6 മുതൽ 9 വരെ കിതോസ് മാർത്തോമ്മാ ചർച്ചിൽ വെച്ചു നടന്നു.. സമൂഹത്തിന്റെ നാനാ ഭാഗത്തു നിനും എത്തിയ ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ പ്രിയപ്പെട്ട സജിയെ ഒരു നോക്കു കാണുവാൻ കിതോസ് മാർത്തോമ്മാ ചർച്ചിന്റെ മനോഹരമായ പുതിയ ദേവാലയത്തിൽ എത്തിയിരുന്നു.

കിതോസ് വികാരി റവ.അനീഷ് തോമസ് തോമസിന്റെ പ്രധാന കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം വെള്ളിയാഴ്ച്ച വൈകീട്ടും, രണ്ടാം ഭാഗം ശനിയാഴ്ച രാവിലത്തെ വ്യൂവിംഗിനു ശേഷം 11.30 ഓടെയും നടന്നു. പരേതന്റെ സഹോദരിമാരും ബന്ധുക്കളും സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നും എത്തിയിരുന്നു. തുടർന്ന് ഹിങ്ടൺവാലിയിലെ ഫോറസ്റ്റ്ഹിൽ സെമി ത്തേരിയിലെ പ്രത്യേകം തയ്യാറാക്കിയ കലറയിൽ മൃതദേഹം സംസ്കരിച്ചു. അതികഠിനമായ ശൈത്യക്കാറ്റിനെ വക വെക്കാതെ നൂറുകണക്കിനാളുകൾ സെമിത്തേരിയിൽ തങ്ങളുടെ പ്രിയപ്പെട്ടവനെ യാത്രയാക്കാൻ എത്തിയിരുന്നു.സ്റ്റേറ്റ് കേരളഫോറം ഫൊക്കാനാ, പമ്പാ, ഫണ്സ് ഓഫ് റാന്നി, പിയാനോ, ഐഎൻഓസി, ഇൻഡോ അമേരിക്ക പ്രസ്കബ്, മാപ്പ്, കലാ, എക്യൂമെനിക്കൽ ഫെലോഷിപ്പ്, തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾക്ക് ചേരിതിരിവിലാതെ കെ അയച്ചു സഹായ സഹകരണങ്ങൾ നൽകിയ പരേതൻ വിവിധ സംഘടനകളിലെ സജീവ പ വർത്തകനും അനുഭാവിയുമായിരുന്നു. സയാറാ മലയാളി അസോസിയേഷന്റെ സ്ഥാപകൻ കൂടിയാണ് പരേതൻ. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രവർത്തകനായിരുന സജി ഇപ്പോഴത്തെ കോൺഗ്രസ്സമാൻ ബ്രൻഡൻ ബോയിലിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനരംഗത്ത് ഏറെ സജീവമായിരുനു. പരേതന്റെ വിയോഗത്തിൽ ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, ഫോമാ പ്രസിഡന്റ് ബെനി വാച്ചാച്ചിറ മുൻ ഫോമാ പ്രസിഡന്റ് ജോർജ് മാത.എനി വർ അനുശോചനം അറിയിച്ചു. കേരളത്തിലെ രാഷ്ട്രീയ രംഗത്ത് വിവിധ രംഗങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ് ട്. പ്രിയ നേതാവിന്റെ വിയോഗത്തിൽ വിവിധ സംഘടനകളും നേതാക്കളും പ്രവർത്തകരും സുഹൃത്തുക്കളും ഫിലദൽഫിയായിലെ ജനാവലിയും ആദരാഞ്ജലികൾ അർപ്പിച്ചു. കേരളനിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ, കോൺഗ്രസ്സ് എംഎൽഎ കെ.വി തോമസ്, റാനി എംഎൽഎ രാജു ഏബ്രഹാം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണി, ശ്രീ.വിഷ്ണുനാഥ് മുൻ എംഎൽഎ, തുടങ്ങി ധാരാളം പേർ തങ്ങളുടെ അനുശോചനം അറിയിച്ചു. ഫിലദൽഫിയായിലെ മലയാളം വാർത്തയുടെ അഭ്യദയ കാംക്ഷിയായിരുന്ന പരേതന്റെ വിയോഗത്തിൽ ചീഫ് എഡിറ്റർ ഏബ്രഹാം മാത്യു അനുശോചനം അറിയിച്ചു. രാജൻ ശാമുവേൽ, ജോബി ജോർജ്, ജോൺമാത്യു, സണ്ണീ കിഴക്കേമുറി, റാന്നി അസോസിയേഷൻ പ്രതിനിധികൾ, മാധ്യമ പ്രവർത്തകൻ ജോർജ് ന ടവയൽ, സുധാ കർത്താ, അലക്സ് തോമസ്,പി.ടി മാത്യു, ബഥേൽ മാർത്തോമ്മാ ചർച്ച് വികാരി റവ.സജു ചാക്കോ, മാർത്തോമ്മാ ചർച്ച് വികാരി റവ.ജിനു എബ്രഹാം , അസൻഷൻ മാർതോമ്മാ ചർച്ച് വികാരി റവ.ജെയിസൺ കെ.മാത്യു, എക്യൂമെനിക്കൽ പ്രസ്ഥാനത്തെ പ്രതിനിധികരിച്ച് ഫാ.കെ.കെ.ജോൺ, തുടങ്ങിയവർ അനുശോചനം അറിയിച്ചു.

ഫിലദൽഫിയായിലെ തന്റെ ആത്മാർത്ഥ സുഹൃത്ത് പ്രിയ സജി കരിംകുറ്റിയുടെ വിയോഗം ഏറെ പ്രയാസ ത്തോടെയാണ് ശ്രവിച്ചതെന്ന് പത്തനംതിട്ട ജിലാ പ് ഞ്ജായത്തിന്റെ വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കോണർ തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം താൻ അമേരിക്ക സന്ദർശിച്ചപ്പോൾ സജിയെ കാണുവാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ ആഥിത്യം സ്വീകരിച്ചതും മനസ്സിലൂടെ കടന്നുവരുന്നുവെന്നും. ഏവരേയും സ്നേഹിക്കുവാനും കരുതുവാനും അദ്ദേഹം കാണിച്ച സത്മനസ്സിന് ഞാൻ നന്ദി ഉള്ളവനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 

 

Top