പ്രളയത്തില്‍ നിന്നും കരകയറാന്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചാലഞ്ചില്‍ പങ്കാളികളാകാതെ വിസമ്മതപത്രം നല്‍കിയത് 1,15,000 ജീവനക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്ബളം നല്കാത്തവരുടെ എണ്ണം സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലത്തിലൂടെ ബോധിപ്പിച്ചു. നിര്‍ബന്ധിത സ്വഭാവത്തില്‍ ഒരുമാസത്തെ ശമ്ബളം പിടിച്ചെടുക്കുന്നതിനെതിരെ കേരള എന്‍.ജി.ഒ സംഘ് നല്കിയ ഹരജിയിലാണ് വിശദീകരണം.
ഗസറ്റഡ് നോണ്‍ ഗസറ്റഡ് വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ 79 ശതമാനത്തിലേറെ പേരും ഒരുമാസത്തെ ശമ്ബളം സംഭാവനയായി നല്കി. 85.64 ശതമാനം സെക്രട്ടേറിയറ്റ് ജീവനക്കാരും ശമ്ബളം സംഭാവന നല്കിയപ്പോള് എയ്ഡഡ് കോളജ് ജീവനക്കാരില്‍ 82.17 ശതമാനം പേരും വിസമ്മതപത്രം നല്‍കിയതായും ധനകാര്യ ഡെപ്യൂട്ടി സെക്രട്ടറി കെ. മദന്‍കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
സംസ്ഥാനത്തെ 1,76,259 നോണ്‍ ഗസറ്റഡ് ജീവനക്കാരില്‍ 1,40,219 പേരും (79.55 ശതമാനം) ശമ്ബളം സംഭാവന നല്കി. 23,597 ഗസറ്റഡ് ഒാഫിസര്‍മാരില്‍ 79.08 ശതമാനം വരുന്ന 18,660 പേരും ശമ്ബളം നല്കി. മുനിസിപ്പല്‍ ജീവനക്കാരില്‍ 79.11, പി.എസ്.സി ജീവനക്കാരില്‍ 61.97, സര്‍വകലാശാല ജീവനക്കാരില്‍ 65.40, ലെജിസ്േലറ്റിവ് സെക്രേട്ടറിയറ്റ് ജീവനക്കാരില്‍ 62.47 ശതമാനംവീതം സാലറി ചലഞ്ചില്‍ പങ്കാളികളായി. 2663 ഗവ. കോളജ് അധ്യാപകരില്‍ 1156 പേരും (43.41) സഹകരിച്ചു.
എയ്ഡഡ് സ്കൂള്‍ അധ്യാപക-അനധ്യാപക ജീവനക്കാരില്‍ 40.31 ശതമാനം പേരും സാലറി ചലഞ്ചുമായി സഹകരിച്ചപ്പോള്‍ 10,000 വരുന്ന എയ്ഡഡ് കോളജ് അധ്യാപകരില്‍ 17.83 ശതമാനം മാത്രമാണ് നല്‍കിയത്. ശേഷിക്കുന്നവര്‍ വിസമ്മതപത്രം നല്കി. ഒരുമാസത്തെ ശമ്ബളം നിര്‍ബന്ധമായി ആവശ്യപ്പെടുന്നതാണ് സര്‍ക്കാറിെന്റ ഉത്തരവെന്ന വാദം തെറ്റാണെന്ന് ഇത് തെളിയിക്കുന്നു.