• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സാം തോമസ് ഫ്ലോറിഡയില്‍ കാറപകടത്തില്‍ മരിച്ചു-പൊതുദര്‍ശനം വെള്ളിയാഴ്ച ലെയ്ക്ക് ലാന്‍ഡില്‍

 ലെയ്ക് ലാന്‍ഡ്, ഫ്‌ളോറിഡ: ഫെബ്രുവരി 2-നു വെള്ളിയാഴ്ച രാവിലെ കാറപകടത്തില്‍ മരിച്ച സാമുവല്‍ ടി. തോമസിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ചയും സംസ്‌കാരം ശനിയാഴ്ചയും ലെയ്ക്ക് ലാന്‍ഡില്‍ നടത്തും.


മാര്‍ക്കറ്റിംഗ് രംഗത്തെ ഉദ്യോഗസ്ഥനായ സാമുവല്‍ രാവിലെ രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് റൈഡ് കൊടുത്ത് ഓഫീസിലെക്കു പോകുമ്പോഴാണു ടാമ്പയില്‍ വച്ച് അപകടം ഉണ്ടായത്. സാം ആയിരുന്നു ഡ്രൈവര്‍. മുന്‍ സീറ്റില്‍ ഇരുന്ന ജുവാനിറ്റോ പോളിനൊ എന്ന എഴുപതുകാരിയും മരിച്ചു. പിന്നിലിരുന്ന ക്രിസ്റ്റിനോ പോളിനൊ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
ന്യു യോര്‍ക്കില്‍ നിന്നു മൂന്നു വര്‍ഷമെ ആയുള്ളു സാമും കുടുംബവും ഫ്‌ളൊറിഡയിലെക്കു താമസം മാറ്റിയിട്ട്. ഭാര്യ ജൂലി തോമസ് ലെയ്ക്ക് ലാന്‍ഡിലെ കുര്യന്‍ തോമസ്-ലീലാമ്മ ദമ്പതികളുടെ മകളാണ്. ഇന്ത്യ പെന്തക്കൊസ്ത് ചര്‍ച്ച് ജനറല്‍ പ്രസിഡന്റ് ജേക്കബ് ജോണിന്റെ സഹോദരനാണു കുര്യന്‍.
എട്ടു വയസുള്ള ജെയ്ഡന്‍, ആറു വയസുള്ള ജോനഥന്‍ എന്നിവരാണു മക്കള്‍.


ന്യു യോര്‍ക്കില്‍ പാസ്റ്ററായ ശൂരനാട് ചക്കാലേത്ത് തങ്കച്ചന്‍ സി. തോമസിന്റെയും കല്ലൂപ്പാറ പുതുശേരില്‍ വത്സമ്മ  തോമസിന്റെയും മൂത്ത പുത്രനാണു സാം. തങ്കച്ചന്‍ തോമസും ഭാര്യയും പാലക്കാട്ട് നേത്രുത്വം നല്‍കുന്ന ചൂസന്‍ ജനറേഷന്‍ മിനിസ്ട്രീസ്  എന്ന അനാഥാലയത്തിന്റെ പ്രവര്‍ത്തനവുമായി മിക്കവാറും നാട്ടിലാണ്.


ഷാരണ്‍ ജോര്‍ജ് (ഷെല്‍ബി ജോര്‍ജ്-ഹൂസ്റ്റന്‍), ന്യു യോര്‍ക്കിലുള്ള സ്റ്റാന്‍ലി തോമസ് (അനറ്റ്) എന്നിവരാണു സാമിന്റെ സഹോദരര്‍.
പൊതുതുദര്‍ശനം ഫെബ്രുവരി 9വെള്ളി 6 മുതല്‍ 9 വരെ: ഐ.പി.സി ഫ്‌ളോറിഡ, 4525 ക്ലബ് ഹൗസ് റോഡ്.,ലെയ്ക്ക് ലാന്‍ഡ്, ഫ്‌ളോറിഡ-33812
സംസ്‌കാര ശുശ്രൂഷ: ഫെബ്രുവരി 10 ശനി രാവിലെ 9 മുതല്‍ ഐ.പി.സി. ചര്‍ച്ച്


വിവരങ്ങള്‍ക്ക്: 954-579-5292

 

Top