കാന്‍സര്‍ ബാധിതരും ജന്മനാ മുടി വളരാത്തതുമായ കുട്ടികള്‍ക്കായി തന്റെ നീണ്ട കരുത്തുള്ള മുടി മുറിച്ചു നല്‍കി നടി സംവൃതാ സുനില്‍. വീടിനടുത്തുള്ള വിഗ്‌സ് ഫോര്‍ കിഡ്‌സ് എന്ന സംഘടനയ്ക്കു വേണ്ടിയാണ് സംവൃത മുടി മുറിച്ചു നല്‍കിയത്.
സംഘടനയുടെ പരസ്യം കണ്ടപ്പോള്‍ മുടി ഡൊണേറ്റ് ചെയ്യണമെന്ന് ആഗ്രഹം തോന്നുകയും ഭര്‍ത്താവിന്റെ സമ്മതത്തോടെ മുടി വെട്ടി നല്‍കുകയുമായിരുന്നെന്ന് സംവൃത പറഞ്ഞു. തന്റെ മുടികൊണ്ട് മൂന്നു കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാനാകുമെന്ന് അറിയിച്ചതായും അവര്‍ പറഞ്ഞു.
മുടി വെട്ടിയ സമയത്ത് വീട്ടിലെത്തിയ നടി മംമ്ത ഒരുമിച്ചുള്ള ഫോട്ടോയെടുക്കുകയും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നെന്നും അങ്ങനെയാണ് എല്ലാവരും മുടി മുറിച്ചകാര്യം അറിഞ്ഞതെന്നും സംവൃത വ്യക്തമാക്കി