രുവനന്തപുരം > നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തിനുശേഷം രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ കസ്റ്റഡിയില്‍. മുഖ്യപ്രതിയായ മുന്‍ ഡിവൈഎസ്പി ഹരികുമാറിന്റെ സുഹൃത്ത് ബിനുവിന്റെ മകന് അനൂപ് കൃഷ്ണയാണ് പൊലീസ് പിടിയിലായത്. ഹരികുമാറിനും ബിനുവിനും രക്ഷപ്പെടാന്‍ ആദ്യം കാര്‍ ഏര്‍പ്പാടാക്കിയത് അനൂപാണ്. ഇയാളെ ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു.
ഡിവൈഎസ്പി ഹരികുമാര്‍ എവിടെയാണെന്നതിനെക്കുറിച്ച് അനൂപിന് അറിവുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച തമിഴ്നാട് തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ് കുമാറും നേരത്തേ പൊലീസ് പിടിയിലായിരുന്നു. കൊലയ്ക്കുശേഷം ഹരികുമാറും സുഹൃത്ത് ബിനുവും എത്തിയത് സതീഷിന്റെ അടുത്താണെന്നാണു വിവരം.