ന്യൂഡല്‍ഹി: ദീര്‍ഘനാളത്തെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സാനിറ്ററി നാപ്കിനുകളെ ജിഎസ്ടിയില്‍നിന്നും (ചരക്ക് സേവന നികുതി) ഒഴിവാക്കി. ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് സാനിറ്ററി നാപ്കിനുകളെ ജിഎസ്ടിയില്‍നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്. സാനിറ്ററി നാപ്കിനുകള്‍ക്ക് 28 ശതമാനം നികുതിയാണ് ഉണ്ടായിരുന്നത്.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ നിരവധി പേര് സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഏര്പ്പെടുത്തന്നതിനെതിരെ രംഗത്തുവന്നിരുന്നു. സാനിറ്ററി നാപ്കിനുകളെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കണമെന്നും സൗജന്യമായി നല്‍കണമെന്നും ആവശ്യപ്പെട്ട് ജനുവരിയില്‍ ഗ്വാളിയോറില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രചരണം ആരംഭിച്ചിരുന്നു. സാനിറ്ററി നാപ്കിനുകളില്‍ ഈ ആവശ്യം എഴുതി വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് അയച്ചുനല്‍കുകയും ചെയ്തു.