സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ ആതിഥേയരായ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ആന്ധ്രയെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്താണ് കേരളം തുടക്കം അവിസ്മരണീയമാക്കിയത്. മത്സരത്തിന്റെ ഒന്നാം പകുതിയില്‍ കേരളം ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു.
നാല്പത്തിനാലാം മിനിറ്റില്‍ ഡിഫന്‍ഡര്‍ വിബിന് തോമസ് ഹെഡ്ഡറിലൂടെ കേരളത്തെ മുന്നിലെത്തിച്ചു. രണ്ട് മിനിറ്റിനുള്ളില്‍ കേരളം വീണ്ടും ലക്ഷ്യംകണ്ടു. ലിയോണ്‍ അഗസ്റ്റിന് തൊടുത്ത പെനാല്‍റ്റി കിക്കിലൂടെ രണ്ടാം ഗോള്‍ പിറന്നു.
രണ്ടാം പകുതി തുടങ്ങിയത് തന്നെ കേരളത്തിന്റെ ഗോള്‍നേട്ടത്തോടെയാണ്. പകരക്കാരന് എമില്‍ ബെന്നിയുടെ വകയായിരുന്നു രണ്ടാം പകതിയിലെ രണ്ട് ഗോളുകളും. ആദ്യത്തേത് 53ാം മിനിറ്റിലും രണ്ടാമത്തേത് 63ാം മിനിറ്റിലും. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ് കേരളം അഞ്ചാമതും ലക്ഷ്യം കണ്ടത്. പകരക്കാരന് സ്െ്രെടക്കര്‍ എന്‍ ഷിഹാദായിരുന്നു സ്കോറര്‍. തമിഴ്നാടിനെതിരേയാണ് കേരളത്തിന്റെ അടുത്ത മത്സരം.