എറണാകുളം മണ്ഡലത്തില്‍ യുഡിഎഫിന്റെ ഹൈബി ഈഡനെതിരെ സ്ഥാനാര്‍ഥിയാകുമെന്നു സരിത എസ്.നായര്‍. എറണാകുളം കലക്ടറേറ്റിലെത്തിയ സരിത നാമനിര്‍ദേശ പത്രിക വാങ്ങി മടങ്ങി.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരു വര്‍ഷത്തോളമായി മെയിലുകള്‍ അയക്കുന്നുണ്ടെങ്കിലും മറുപടി നല്കാന് അദ്ദേഹം തയാറായില്ലെന്ന് സരിത ആരോപിച്ചു.
ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മല്‍സരിക്കുന്ന ആള് ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടത് എന്നാണ് സരിതയുടെ ചോദ്യം.
എല്ലാ തിരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്നു പറഞ്ഞ് പാര്ട്ടിക്കാര് തന്നെ ആക്ഷേപിക്കുകയാണ്. എന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആര്‍ ഇട്ട ആളുകള്‍ ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്. അതിനെ ചോദ്യം ചെയ്തുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിച്ചിരിക്കുന്നത്. സരിത പറഞ്ഞു.