വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സരിത.എസ്.നായര്‍ നാമനിര്‍ദേശ പത്രിക നല്കി.വയനാട് ജില്ലാ കളക്ടര്‍ എ.ആര് അജയ്കുമാറിന് മുമ്പാകെയാണ് പത്രിക നല്‍കിയത്. ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പലതവണ രാഹുല്‍ ഗാന്ധിക്ക് ഇമെയിലുകള്‍ അയച്ചിട്ടും പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് സരിത പറഞ്ഞിരുന്നു.
എറണാകുളത്ത് ഹൈബി ഈഡനെതിരെ മത്സരിക്കാനും സരിത പത്രിക നല്‍കിയിരുന്നു. ഇതിനു പുറമെയാണ് വയനാട്ടിലും മത്സരിക്കാനെത്തുന്നത്.