തിരുവനന്തപുരം: കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ സരിത എസ് നായര്‍ക്ക് വീണ്ടും തിരിച്ചടി. സരിത എസ്.നായരുടെ ജാമ്യ ഹര്‍ജി കോടതി നിരസിച്ചു. തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്
കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി സരിതയ്‌ക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ കേസിലാണ് ജാമ്യത്തിനു സരിത കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം സ്വദേശി അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള ലെംസ് പവര്‍ ആന്‍ഡ് കണക്‌ട് എന്ന സ്ഥാപനത്തിന് തിരുവനന്തപുരം ജില്ലയിലെ കാറ്റാടി യന്ത്രങ്ങളുടെ മൊത്തം വിതരണ അവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇതിലേക്കായി 4,50,000 രൂപ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ അശോക് കുമാര്‍ നിക്ഷേപിക്കുകയും ചെയ്തു.
തുടര്‍ന്ന് കാറ്റാടി യന്ത്രങ്ങള്‍ എത്താതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ ഒരു കമ്ബനി നിലവിലില്ലെന്ന മനസിലാക്കുകയും ഇതേ തുടര്‍ന്ന് പൊലീസിന് പരാതി നല്‍കുകയും ചെയ്തു. പിന്നീട്് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്. 2009 ലാണ് കേസിനാസ്പദമായ സംഭവം. ബിജു രാധാകൃഷ്ണന്‍, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവരാണ് മറ്റു പ്രതികള്‍.