• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഹിന്ദു പാക്കിസ്ഥാന്‍' പരാമര്‍ശത്തിന്‍രെ പേരില്‍ ശശി തരൂരിനെതിരെ അറസ്റ്റ്‌ വാറന്റ്‌

'
കോണ്‍ഗ്രസ്‌ എംപി ശശി തരൂരിനെതിരെ കല്‍ക്കട്ട മെട്രോപ്പൊലീറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെ അറസ്റ്റ്‌ വാറന്റ്‌. തരൂര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വിവാദമായ 'ഹിന്ദു പാക്കിസ്ഥാന്‍' പരാമര്‍ശത്തിനെതിരെ അഭിഭാഷകനായ സൂമീത്‌ ചൗധരി നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണ്‌ വാറന്റ്‌. മതവികാരം വ്രണപ്പെടുത്തിയെന്ന്‌ കാട്ടിയാണ്‌ പരാതി.

2019ല്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ അവര്‍ ഇന്ത്യയെ 'ഹിന്ദു പാക്കിസ്ഥാന്‍' ആക്കി മാറ്റുമെന്നായിരുന്നു തരൂര്‍ കഴിഞ്ഞ ജൂലൈയില്‍ നടത്തിയ പ്രസ്‌താവന. ഈ പരാമര്‍ശത്തിനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ കോടതിയില്‍ ഹാജരാകാന്‍ തരൂരിനോടു നിര്‍ദേശിച്ചിരുന്നുവെങ്കിലും പ്രസ്‌താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നായിരുന്നു തരൂരിന്റെ നിലപാട്‌.. പരാമര്‍ശത്തില്‍ കോണ്‍ഗ്രസും അതൃപ്‌തി അറിയിച്ചിരുന്നു.

Top