• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ശശികലയുടെ 1600 കോടിയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ്‌ കണ്ടുകെട്ടി

എഐഎഡിഎംകെ മുന്‍ നേതാവ്‌ വി.കെ. ശശികലയുടെ 1600 കോടിയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ്‌ കണ്ടുകെട്ടി. ബിനാമി ഇടപാട്‌ നിരോധന നിയമപ്രകാരമാണ്‌ നടപടിയെന്ന്‌ ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നോട്ട്‌ അസാധുവാക്കിയതിന്‌ ശേഷം വ്യാജപ്പേരുകളില്‍ സ്വന്തമാക്കിയ സ്വത്തുവകകളാണ്‌ ഇതില്‍ അധികവും. 1500 കോടിയോളം വരുമിത്‌.

അന്തരിച്ച തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹായി ആയിരുന്നു ശശികല. ജയലളിതയുടെ മരണത്തിന്‌ പിന്നാലെ തമിഴ്‌നാട്ടില്‍ അധികാരത്തിലേക്ക്‌ എത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ ശശികല അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ ജയിലിലാവുകയായിരുന്നു. നിലവില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്‌ ശശികലയെ പാര്‍പ്പിച്ചിരിക്കുന്നത്‌

Top