ജിദ്ദ: വിമാന ജീവനക്കാരുടെ നിയമത്തില്‍ മാറ്റം വരുത്തി സൗദി സര്‍ക്കാര്‍. ഇന്ത്യന്‍ വിമാനങ്ങളിലെ ജീവനക്കാരുടെ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്ന നിയമത്തിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇന്ത്യന്‍ വിമാനങ്ങളിലെ ജീവനക്കാരുടെ പാസ്പോര്‍ട്ട് ഇനി മുതല്‍ സൗദി അറേബ്യ വാങ്ങിവയ്ക്കില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
ഇതിനു പകരം സൗദി വിടും വരെ പ്രത്യേക ഐഡന്റിറ്റി കാര്‍ഡ് നല്‍കും. സൗദിയില്‍ ലാന്‍ഡ് ചെയ്താല്‍ ഉടനെ ജീവനക്കാരുടെ പാസ്പോര്‍ട്ട് വാങ്ങി വയ്ക്കുകയും ഇക്കാര്യം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പകരം നല്‍കുകയുമായിരുന്നു ഇതുവരെയുള്ള പതിവ്. എന്നാല്‍ ഈ രീതി ഇനിമുതലുണ്ടാകില്ല.
ഈ സര്‍ട്ടിഫിക്കറ്റ് താമസിക്കുന്ന ഹോട്ടലിനു കൈമാറേണ്ടതുണ്ട്. ഫോട്ടോകോപ്പി മാത്രം കയില്‍ സൂക്ഷിക്കാം. എന്നാല്‍ പൊലിസ് പരിശോധനയില്‍ പാസ്പോര്‍ട്ട് കൈവശമില്ലാത്തതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഈ നടപടി.