ബ്ലൂ വെയില്‍ ചലഞ്ചിന് ശേഷം സമാനസ്വഭാവമുള്ള മറ്റൊരു ഗെയിം കൂടി രംഗത്തെത്തിയതായാണ് വിവിധ രാജ്യങ്ങളിലെ പോലീസ് സേനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. 'മോമോ ചലഞ്ച്' എന്നാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഈ പുതിയ ഗെയിമിന്റെ പേര്. കഴിഞ്ഞ ആഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ ഈ ഗെയിം പ്രത്യക്ഷപ്പെടുന്നത്. ബ്ലൂ വെയില്‍ ചലഞ്ചിനെപ്പോലെ ഈ ഗെയിമും ലക്‌ഷ്യം വെക്കുന്നത് ഇന്റര്‍നെറ്റ് അടിമകളായ കുട്ടികളെയാണ്.
വളരെ അപകടകാരിയായ 'ബ്ലൂ വെയില്‍ ചലഞ്ച്' എന്ന ഗെയിമിനെക്കുറിച്ച് നിങ്ങളേവരും കേട്ടിട്ടുണ്ടാകുമല്ലോ. കഴിഞ്ഞ വര്‍ഷം 130 ലധികം കൗമാരക്കാരുടെയും യുവാക്കളുടെയും ജീവനുകളാണ് 'ബ്ലൂ വെയില്‍ ചലഞ്ച്' അപഹരിച്ചത്. കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് ഈ കൊലയാളി ഗെയിമിന്റെ രീതി. ഗെയിം തുടങ്ങുമ്ബോള്‍ തന്നെ ചില നിര്‍ദ്ദേശങ്ങളെത്തും. ഈ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും വേണം.
ഇല്ലെങ്കില്‍ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥര്‍ പറയുന്നു. ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്ബതാം ദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്. ഓരോ ടാസ്‌കുകള്‍ക്കൊപ്പവും ഇരകളില്‍ നിന്നു ശേഖരിച്ച സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ചുള്ള ബ്ലാക് മെയ്‌ലിംഗ് കുട്ടികളെ മാനസികമായി തളര്‍ത്തുന്നു. ഇതെല്ലാം രക്ഷിതാക്കളറിയുമെന്ന ഭീതിയിലാണ് ഗെയിം തുടരുന്നത്. തുടര്‍ന്ന് ഇവര്‍ ആത്മഹത്യാ വെല്ലുവിളി ഏറ്റെടുക്കാനിടയാകുന്നു.
ബ്ലൂ വെയില്‍ ചലഞ്ചിന് ശേഷം സമാനസ്വഭാവമുള്ള മറ്റൊരു ഗെയിം കൂടി രംഗത്തെത്തിയതായാണ് വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. 'മോമോ ചലഞ്ച്' എന്നാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഈ പുതിയ ഗെയിമിന്റെ പേര്. കഴിഞ്ഞ ആഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ ഈ ഗെയിം പ്രത്യക്ഷപ്പെടുന്നത്. ബ്ലൂ വെയില്‍ ചലഞ്ചിനെപ്പോലെ ഈ ഗെയിമും ലക്‌ഷ്യം വെക്കുന്നത് ഇന്റര്‍നെറ്റ് അടിമകളായ കുട്ടികളെയാണ്.
വാട്സ്‌ആപ്പ് വഴിയാണ് ഈ ഗെയിം പ്രചരിക്കുന്നത്. പ്രശസ്ത കലാകാരിയായ 'മിഡോറി ഹയാഷി' ജാപ്പനിസ് സ്പെഷ്യല്‍ എഫക്റ്റ്സ് കമ്ബനിയായ ലിങ്ക് ഫാക്ടറിക്ക് വേണ്ടി നിര്‍മ്മിച്ചതും ടോക്കിയോയിലെ ഹൊറര്‍ ആര്‍ട്ട് വാനില ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതുമായ 'മദര്‍ ബേഡ്' എന്ന ശില്‍പ്പത്തിന്റെ മാതൃകയിലാണ് മോമോയുടെ ഐക്കണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. തുറിച്ച കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രം ആദ്യ നോട്ടത്തില്‍ തന്നെ കുട്ടികളില്‍ ഭീതി ജനിപ്പിക്കുന്നു.
'നിങ്ങള്‍ക്കറിയാത്ത നിങ്ങളിലെ കഴിവുകളും നിങ്ങളിലെ രഹസ്യങ്ങളും ഞാന്‍ പറഞ്ഞു തരാം' എന്ന ആമുഖത്തോടെയാണ് മോമോ ഗെയിം ആരംഭിക്കുന്നത്. ഗെയിമില്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് വാട്സ്‌ആപ്പിലൂടെ മോമോ എന്ന പേരുള്ള ഈ അജ്ഞാതനെ പരിചയപ്പെടാന്‍ ആവശ്യപ്പെടുന്ന ചലഞ്ചാണ് ആദ്യം നല്‍കുന്നത്. തുടര്‍ന്ന് ഈ അജ്ഞാത നമ്ബറില്‍ നിന്നും പേടിപ്പെടുത്തുന്ന മെസേജുകളും വീഡിയോകളും ലഭിക്കും. മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പിന്നീട് ഭീഷണിപ്പെടുത്തുന്ന രീതിയാണ് ഈ കളിയിലും പിന്തുടരുന്നത്.
കഴിഞ്ഞ മാസം അര്‍ജന്‍റീനയില്‍ ആത്മഹത്യ ചെയ്ത ടീനേജുകാരിയുടെ മരണത്തിനു പിന്നില്‍ മോമോ ആണെന്നാണ് പോലീസ് സംശയിക്കുന്നത്.
http://www.batimes.com.ar/./police-suspect-12-year-old-girl.
റിപ്പോര്‍ട് ചെയ്യപ്പെട്ട കേസുകളുടെ സെര്‍വര്‍ അഡ്രസ് പരിശോധിച്ചതില്‍ നിന്നും ഗെയിമിന്റെ നിയന്ത്രണം ജപ്പാനില്‍ നിന്നാണെന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ ഒട്ടുമിക്ക ഭാഷയിലുമുള്ള സന്ദേശങ്ങളും ഈ കളിയില്‍ ലഭ്യമാണ്. എന്നാല്‍ ഈ സംഭവം ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പലര്‍ക്കും മോമോയുടെ ഫോട്ടോ ഡിസ്‌പ്ലെ പിക്ചര്‍ ആയുള്ള വിദേശ നമ്ബറുകളില്‍ നിന്ന് വാട്സാപ്പ് മെസ്സേജുകള്‍ വരുവാന്‍ തുടങ്ങി. പറയുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്യുമെന്നു പറഞ്ഞുള്ള മെസ്സേജുകള്‍ ഇതേ തുടര്‍ന്ന് പലര്‍ക്കും വരികയുണ്ടായി.
എന്നാല്‍ ഇത്തരം വ്യാജ സന്ദേശങ്ങളെ ഭയപ്പെടേണ്ടതില്ല എന്നാണ് വിദഗ്ദര്‍ നല്‍കുന്ന ഉപദേശം. ഇന്റര്‍നെറ്റില്‍ ലഭ്യമായ VoIP അപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ആര്‍ക്കും വിദേശ നമ്ബറില്‍ ഇത്തരം പരിപാടികള്‍ ചെയ്യാന്‍ കഴിയുന്നതാണ്. കൂടാതെ അവര്‍ അയച്ച് തരുന്ന ഫോട്ടോ ഓപ്പണ്‍ ചെയ്താലും നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അഥവാ, എന്തെങ്കിലും ഒരു കോഡ് മോമോയുടെ ഫോട്ടോയില്‍ ബൈന്‍ഡ് ചെയ്തയച്ചാലും, ബൈന്‍ഡഡ് ഇമേജ് ഫയല്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ എക്സിക്യൂട്ട് ആവുകയുമില്ല.
മൊമോ ഒരു ഗെയിം അപ്ലിക്കേഷന്‍ ആണെന്ന് തെറ്റിദ്ധരിച്ച് പലരും MOMO എന്ന പേരിലുള്ള APK ഇന്‍സ്റ്റലേഷന്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ ശ്രമം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് അപകടകരമായ പ്രവണതയാണ്. ഇത്തരം APK ഫയലുകളില്‍ RAT virus (Remote Administration Tool) ബൈന്‍ഡ് ചെയ്തിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഫോണിലേക്ക് എളുപ്പത്തില്‍ നുഴഞ്ഞു കയറാനും നിയന്ത്രിക്കാനും സാധിക്കുന്നതാണ്. ഇങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന APK ഫയലുകള്‍ വഴി നിങ്ങളുടെ ഫോണിന്റെ മുന്‍വശത്തെ ക്യാമറ ഓട്ടോമാറ്റിക്കായി ഓണ്‍ ആക്കാനും നിങ്ങള്‍ പോലുമറിയാതെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താനും ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ബ്ലൂ വെയില്‍ ചലഞ്ച് വന്ന സമയത്ത്, BLUE WHALE എന്ന പേരില്‍ നിരവധിയായ APK ഫയലുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. അതുകൊണ്ട് തന്നെ MOMO എന്ന പേരില്‍ APK ഫയലുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുവാന്‍ തീര്‍ച്ചയായും സാധ്യതയുണ്ട്.
മോമോ ഗെയിമിന്റെ APK ഇന്‍സ്റ്റലേഷന്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമേ ഫോണ്‍ ഹാക്കിങ് സാദ്ധ്യമാവൂ എങ്കിലും ഹാക്ക് ചെയ്യപ്പെട്ടു എന്ന് തെറ്റിദ്ധരിപ്പിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ബ്ലാക്ക് മെയിലിങ് മോഡ് ഓഫ് ഓപറേഷനാണ് മോമോ ഗെയിമിന്റെ ഒരു രീതി. ഗെയിം കളിക്കുന്നവരില്‍ അതിയായ അഭിനിവേശവും, താത്പര്യവും ജനിപ്പിച്ച ശേഷം സാവധാനം മനസ്സും ശരീരവും അഡ്മിന് അല്ലെങ്കില്‍ തന്റെ മാര്‍ഗ്ഗദര്‍ശിക്ക് മുന്‍പാകെ വിധേയപ്പെട്ടുത്തുന്നതാണ് ഇത്തരം ഗെയിമുകളുടെ പൊതുവായ രീതി. പിന്നീട് കളിക്കാരന് തന്റെ മനസ്സിലും ആത്മാവിലുമുള്ള നിയന്ത്രണം നഷ്ടമാകുകയും യാന്ത്രികമായി കളിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഇളം മനസ്സുകളെയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത് എന്നതുകൊണ്ടുതന്നെ എളുപ്പത്തില്‍ അതിനു സാധിക്കുകയും ചെയ്യുന്നു. കൂടാതെ ഗെയിമിന്റെ ഭാഗമായുള്ള ചലഞ്ചുകളില്‍ നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ അഡ്മിന്‍സിനു നല്‍കേണ്ടതുണ്ട്. ഇവ ഉപയോഗിച്ചു പിന്നീട് നടത്തുന്ന ഭീഷണികളും, വിലപേശലുകളും പിന്നീട് കളിക്കാരെ ഇതില്‍ തളച്ചിടുന്നതിനും ഒടുവില്‍ ആത്മഹത്യ ചെയ്യിക്കുന്നതിനും കാരണമാകുന്നു.
കൗമാരത്തിന്റെ സാഹസികതയാണ് ഇത്തരം ഗെയിമുകള്‍ക്ക് പിന്നാലെ പോകാന്‍ കുട്ടികള്‍ക്ക് പ്രേരണയാകുന്നത്. സുഹൃത്തുക്കളുടെ ഇടയില്‍ ധീരപരിവേഷം ലഭിക്കുമെന്ന തോന്നലും അപകടകരമായ ഗെയിമുകളിലേക്ക് അവരെ ആകര്‍ഷിക്കുന്നുണ്ട്. കുടുംബത്തിലെ സുരക്ഷിതത്വമില്ലായ്മ, ഒറ്റപ്പെട്ട അവസ്ഥ, സാമൂഹിക ബന്ധങ്ങളിലെ കുറവ്, രക്ഷിതാക്കളുടെ അനാരോഗ്യകരമായ പരസ്പര ബന്ധം തുടങ്ങിയവയെല്ലാം സൈബര്‍ ലോകത്തെ പെരുമാറ്റദൂഷ്യത്തിനു കാരണമാകുന്നു. സൈബര്‍ ലോകത്ത് ഒരിക്കലും തിരിച്ചറിയപ്പെടില്ലെന്നും എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നുമുള്ള അബദ്ധധാരണകളും കുട്ടികളെ തെറ്റിലേക്ക് നയിക്കും.
ബ്ലൂ വെയിലും മോമോയും ലക്ഷ്യമിടുന്നത് മാനസികമായി ഏകാന്തത അനുഭവിക്കുന്ന, അന്തര്‍മുഖരായിട്ടുള്ള, നല്ല സൗഹൃദങ്ങളില്ലാത്ത, ഇന്റര്‍നെറ്റ് അടിമകളാക്കപ്പെട്ട കുട്ടികളെയാണ്.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആത്മബന്ധം കുറഞ്ഞ് വരുന്നു. കുട്ടികള്‍ പാഠപുസ്തകങ്ങള്‍ മനപ്പാഠമക്കേണ്ടവര്‍ മാത്രമാണെന്ന മാതാപിതാക്കളുടെ കാഴ്ചപ്പാടുകളും കൂടി വരുന്നു. ഇതിനായി കുട്ടികളെ പൊതുസമൂഹത്തില്‍ നിന്നും അവര്‍ മാറ്റി നിര്‍ത്തുന്നു. അവരെ വെര്‍ച്വല്‍ റിയാലിറ്റിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുമ്ബോള്‍ അവര്‍ക്ക് നഷ്ടമാവുന്നത് ഈ ലോകത്തിലെ തെറ്റും ശെരിയും തിരിച്ചറിയാനുള്ള അവസരങ്ങളാണ്.
തിരിച്ചറിവുകള്‍ ഉണ്ടാകേണ്ടത് നാം ഓരോരുത്തര്‍ക്കുമാണ്