• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയി ഇന്ന് സ്ഥാനമേല്‍ക്കും

ദില്ലി: ഇന്ത്യയുടെ 46 മത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് ചുമതലയേല്‍ക്കും. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്നലെ സ്ഥാനം ഒഴിഞ്ഞിരുന്നു. രാഷ്ട്രപതി ഭവനില്‍ രാവിലെ 10.45നാണ് ഗൊഗോയിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് ഉച്ചക്ക് 12 മണിക്ക് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ആദ്യ കേസ് പരിഗണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്, സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.അസമിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി.

2001 ഫെബ്രുവരി 28നാണ് രഞ്ജന്‍ ഗൊഗോയി ജസ്റ്റിസ് ജഡ്ജിയാകുന്നത്. തുടര്‍ന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 2012 ഏപ്രില്‍ 23ന് സുപ്രീംകോടതിയിലേക്ക് എത്തി. ജസ്റ്റിസ് ദീപക് മിശ്രയുടെ പിന്‍ഗാമിയായാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് എത്തുന്നത്. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്കെതിരെ കോടതി നടപടികള്‍ നിര്‍ത്തി വെച്ച്‌ വാര്‍ത്ത സമ്മേളനം നടത്തിയ ജഡ്ജിമാരില്‍ പ്രമുഖനായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. 2019 നവംബര്‍ 17വരെ ജസ്റ്റിസ് ഗൊഗോയി ചീഫ് ജസ്റ്റിസായി തുടരും.

Top