ന്യൂഡല്‍ഹി > സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. അല്‍ അസ്ഹര്‍, വയനാട് ഡിഎം, പി കെ ദാസ്, വര്‍ക്കല എസ്ആര്‍ എന്നീ കോളജുകള്‍ക്കാണു സ്റ്റേ ബാധകമാകുക.
ഈ കോളേജുകളില്‍ പ്രവേശനത്തിന് അനുമതി നല്കിയ ഹൈക്കോടതി നടപടി അംഗീകരിക്കാനാകില്ലെന്നു സുപ്രീം കോടതി അറിയിച്ചു. പ്രവേശനം നേടുന്നവര്‍ക്കു പുറത്തുപോകേണ്ട സാഹചര്യമുണ്ടാകുമെന്നും കോടതി പറഞ്ഞു.