• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അക്ഷരമുറ്റംഉണര്‍ന്നു; പ്രവേശനോല്‍സവത്തിന്‌ തുടക്കമായി

തിരുവനന്തപുരം>മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ വെളളിയാഴ‌്ച കുട്ടികളുടെ ആരവത്താല്‍ വീണ്ടും സജീവമാകന്നു. പ്രവേശനോത്സവത്തോടെയാണ‌് പുതിയ അധ്യയന വര്‍ഷത്തിലേക്ക‌് വിദ്യാര്‍ഥികളെ വരവേല്‍ക്കുക. സ്ഥാനമൊട്ടാകെ പ്രവേശനോത്സവത്തിലും അധ്യയനവര്‍ഷത്തില്‍ തുടര്‍ന്നും ഹരിതചട്ടം നിര്‍ബന്ധമായും പാലിക്കണമെന്ന‌് വിദ്യാഭ്യാസ വകുപ്പ‌് നിര്‍ദേശം നല്‍കിയിട്ടുണ്ട‌്.

മലപ്പുറം, കോഴിക്കോട‌് ഒഴികെയുള്ള പന്ത്രണ്ട‌് ജില്ലകളിലെ സ്കൂളുകള്‍ പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികളെ സ്വീകരിക്കാന്‍ തയ്യാറായി. ഇക്കൊല്ലം രണ്ടുലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായി എത്തിയെന്നാണ‌് പ്രാഥമിക കണക്ക‌്.

സംസ്ഥാനതല പ്രവേശനോത്സവം നെടുമങ്ങാട‌് ഗവ. ഗേള്‍സ‌് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച രാവിലെ 9.25ന‌് ഉദ‌്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ‌് അധ്യക്ഷനാകും. റവന്യൂ ജില്ല, ഉപജില്ലാ തലത്തിലും പഞ്ചായത്തുകളിലും എല്ലാ സര്‍ക്കാര്‍, എയ‌്ഡഡ‌് സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട‌്.

പൊതുവിദ്യാലയങ്ങള്‍ ഹരിതവിദ്യാലയങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ 'ഹരിതോത്സവം' കൈപ്പുസ്തകം ഒരു ക്ലാസില്‍ ഒരു പുസ്തകം എന്ന കണക്കില്‍ എല്ലാ സ്‌കൂളിലും വിതരണം ചെയ്യും. 

പ്രവേശനോത്സവത്തോടനുബന്ധിച്ച്‌ വിപുലമായ ഒരുക്കങ്ങളാണ് പൊതുവിദ്യാഭ്യാസവകുപ്പും സര്‍വശിക്ഷാ അഭിയാനും സംയുക്തമായി പൂര്‍ത്തിയാക്കിയിട്ടുള്ളത്. പൂര്‍ണമായും ഹരിത നടപടിക്രമങ്ങള്‍ പാലിച്ചാണ് അലങ്കാരങ്ങളും ആഘോഷങ്ങളും നടത്തുക. പല സ്‌കൂളുകളിലും നവാഗതര്‍ക്ക് ബാഗ്, കുട, ചോറ്റുപാത്രം, ക്രയോണ്‍സ്, കളറിങ് ബുക്ക്, നോട്ട‌്പുസ്തകം എന്നിവയടങ്ങിയ പഠനോപകരണ കിറ്റും നല്‍കുന്നുണ്ട്‌

Top