• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി ഉപദേശകനായി എ എന്‍ ശ്രീരാമിന്‌ നിയമം

പി പി ചെറിയാന്‍
പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രമ്പ്‌ ഈയ്യിടെ പുനഃസ്ഥാപിച്ച സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി അഡൈ്വസറി കൗണ്‍സിലിലെ ഏഴംഗ സമിതിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ എ എന്‍ ശ്രീരാമിനെ ഉള്‍പ്പെടുത്തി. ഇത്‌ സംബന്ധിച്ച്‌ ഒക്ടോബര്‍ 22 നാണ്‌ ട്രംമ്പ്‌ എക്‌സിക്യൂട്ടീവ്‌ ഉത്തരവ്‌ ഒപ്പുവെച്ചത്‌.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ ആന്റ്‌ ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സ്‌, ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ച്‌ എന്നിവയില്‍ പരിചയ സമ്പന്നരായവരെയാണ്‌ അഡൈ്വസറി കൗമ്‌#സില്‍ നിയമിച്ചിരിക്കുന്നതെന്ന്‌ അമേരിക്കന്‍ ഇന്‍സ്റ്റിട്യൂട്ട്‌ ഓഫ്‌ ഫിസിക്‌സ്‌ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഡൊവ്‌ കെമിക്കല്‍ കമ്പനി സീനിയര്‍ വൈസ്‌ പ്രസിഡന്റായ ശ്രീരാം, എം ഐ ടിയില്‍ നിന്നും മെറ്റീരിയല്‍ സയന്‍സ്‌ ആന്റ്‌ എന്‍ജിനിയറിംഗില്‍ ഡോക്ടറേറ്റ്‌ ബിരുദം നേടിയിട്ടുണ്ട്‌.

2017 ജനുവരിയിലായിരുന്ന കൗണ്‍സിലിന്റെ അവസാന യോഗം പ്രസിഡന്റ്‌ ഒബാമയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നിരുന്നത്‌. പുതിയ കൗണ്‍സിലിന്റെ പ്രഥമ യോഗത്തിന്റെ തിയ്യതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇന്ത്യന്‍ അമേരിക്കന്‍ വംശജനെ ഈ പോസ്റ്റില്‍ നിയമിക്കുന്നത്‌ ആദ്യമായാണ്‌.

Top