ലഗറ്റ്, കാലിഫോര്‍ണിയ: ഏപ്രില്‍ -നു കാണാതായ സന്ദീപ് തോട്ടപ്പിള്ളിയും കുടുംബവും സഞ്ചരിച്ച ഹോണ്ട പൈലറ്റ് എസ്.യുവി ഇന്നലെ (ഞായര്‍) തെരച്ചിലില്‍ കണ്ടെത്തി. അതില്‍ സന്ദീപിന്റെയും പുത്രി സച്ചിയുടെയുംമ്രുതദേഹങ്ങളും കണ്ടെത്തി. എന്നാല്‍ പുത്രന്‍ സിദാന്തിന്റെമ്രുതദേഹം കണ്ടെത്തിയിട്ടില്ല.
ഭാര്യ സ്മ്യയുടെ മ്രുതദേഹം വെളിയാഴ്ച കണ്ടെത്തിയിരുന്നു.
വാഹനവും മ്രുതദേഹങ്ങളും കരയിലെത്തിക്കുന്നതിനു ശ്രമം തുടരുന്നു. ഇന്ന് കനത്ത മഴയും സ്‌നോയും പ്രതീക്ഷിക്കുന്നുണ്ട്.
തെരച്ചില്‍ നടത്താന്‍ സൈന്യത്തിന്റെ സേവനവും ഉപയോഗപ്പെടുത്തി.
വ്യാപകമായ തെരച്ചിലില്‍ വാഹനം കണ്ടെത്തുമെന്ന പ്രതീക്ഷയുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. കനത്ത മഴക്കും സ്‌നോയ്ക്കും സാധ്യതയുള്ളതിനാല്‍ തെരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു.
ഇതേ സമയം സന്ദീപിന്റെയും സൗമ്യയുടെയും മാതാപിതാക്കള്‍ നാട്ടില്‍ നിന്ന് എത്താന്‍ ശ്രമിക്കുന്നുണ്ട്.
ലോസാഞ്ചലസിനടുത്ത് സന്റാ ക്ലാരിറ്റയില്‍ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റായ സന്ദീപ് തോട്ടപ്പിള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദാന്ത് (12) സച്ചി (9) എന്നിവര്‍ സുരക്ഷിതമായി തിരിച്ചുമലയാളി സമൂഹം ഒന്നടങ്കം പ്രാര്‍ഥനാ നിരതരായെങ്കിലും അതു ഫലിച്ചില്ല.രണ്ടു കുടുംബങ്ങള്‍ നാട്ടിലും കണ്ണീരോടെ കഴിയുന്നു.
അപകടം എങ്ങനെ സംഭവിച്ചു എന്നു ഇനിയും വ്യക്തമല്ല. വാഹനം താഴേക്കു പതിക്കുന്നതു കണ്ട ദ്രുക്‌സാക്ഷിക്കും എന്തു കൊണ്ടതു സംഭവിച്ചു എന്നു പറയാനാവുന്നില്ല. (സ്‌പെഷല്‍ സെക്ഷന്‍ കാണുക)
അപകടമുണ്ടായ ഉടനെ പോലീസ് എത്തിയെങ്കിലും അപ്പോഴേക്കും വാഹനം മുങ്ങിപ്പൊയിരുന്നു. നദിയില്‍ കനത്ത വെള്ളപ്പൊക്കവും. സന്ദീപും കുടുംബവും ആണു വാഹനത്തില്‍ എന്നറിയാന്‍ പിന്നെയും ദിവസങ്ങളെടുത്തു.
സന്ദീപിന്റെ പിതാവ് ബാബു സുബ്രമണ്യം, ഭാര്യ രുക്മിണി എന്നിവര്‍ കഴിഞ്ഞ ഓഗസ്റ്റിലാണു ആറു മാസത്തെ താമസത്തിനുശേഷം ഗുജറാത്തിലെ സൂററ്റിലേക്കു മടങ്ങിയത്. ബോംബെ ഡയിംഗില്‍ നിന്നു റിട്ടയര്‍ ചെയ്ത ബാബുവും ഭാര്യയും ഇന്ത്യയിലും അമേരിക്കയിലുമായി കഴിയണമെന്നാണു പ്ലാന്‍ ചെയ്തിരുന്നത്. വിസ തീര്‍ന്നതിനാല്‍ അതു പുതുക്കാനുള്ള ശ്രമത്തിലായിരുന്നു. കൊച്ചി ചെറായിയില്‍ നിന്നു ബാബുവിന്റെ പിതാവാണു സൂററ്റില്‍ പോയി താമസമാക്കിയത്. അമ്മ ത്രുശൂര്‍ സ്വദേശിനി.
ബാബുവിന്റെ സഹോദരിയുടെ പുത്രി നേഹയും ഭര്‍ത്താവ് അനൂപ് വിശ്വംഭരനുമാണു ടെക്‌സസില്‍. അവര്‍ക്കൊപ്പവും പത്തു ദിവസം ടെക്‌സസില്‍ പോയി താമസിച്ച കാര്യം ബാബു ഇ-മലയാളിയോടു പങ്കു വച്ചു.
ഗുജറാത്തില്‍ ബി.എസ്സിക്കു ശേഷം ഇന്ദിരാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണു സന്ദീപ് എം.ബി.എ. എടുത്തത്. ബാംഗളുരിലെ കമ്പനിയില്‍ നിന്നു യു.എസില്‍ എത്തി. പിന്നീട് യൂണിയന്‍ ബാങ്കിലേക്കു മാറുകയും വൈസ് പ്രസിഡന്റാവുകയും ചെയ്തു. ന്യു ജെഴ്‌സി, സാന്‍ ഫ്രാന്‍സിസ്‌കോ, വീണ്ടും ന്യു ജെഴ്‌സി എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷം 5 വര്‍ഷമായി ലോസാഞ്ചലസ്സിനടുത്ത് സന്റാ ക്ലാരിറ്റയില്‍ ജോലി ചെയ്യുന്നു.
സൗമ്യയുടെ വീട് കാക്കനാട് ആണ്. പിതാവ് സോമനാഥന്‍ പിള്ള, അമ്മ രത്‌നമ്മ ലത. സഹോദരന്‍ ഗള്‍ഫിലാണു്.
സന്ദീപിന്റെ സഹോദരന്‍ സച്ചിന്‍ കാനഡയില്‍ മിസിസാഗയില്‍ ഐ.ടി. രംഗത്തു പ്രവര്‍ത്തിക്കുന്നു.
സന്ദീപും കുടുംബവും താമസിച്ച ക്ലമാത്തിലെ ഹോളിഡേ ഇന്നില്‍ നിന്ന് ഏപ്രില്‍ 6-നു രാത്രി ഡിന്നറിനു കുടുംബം സാനോസെയിലെ കസിന്റെ വീട്ടില്‍ എത്തേണ്ടതായിരുന്നു. പക്ഷെ അവര്‍ എത്തിയില്ലെന്നു മാത്രമല്ല പിന്നീട് വിവരം ലഭിക്കാതായതോടെയാണു പോലീസില്‍ പരാതി നല്‍കിയത്.
കാലിഫോര്‍ണിയയില്‍ നിന്നു ഓറിഗണിലെ പോര്‍ട്ട്‌ലന്‍ഡില്‍ ഡ്രൈവ് ചെയ്ത് വന്ന ശേഷം മടങ്ങിയതാണ്. ഈ മാസം നാലാം തീയതി കാലിഫോണിയയിലെ ക്ലാമത്തിലെ ഹോളിഡേ ഇന്‍ എക്‌സ്പ്രസില്‍ താമസിച്ചു. ആറിനു ചെക്ക് ഔട്ട് ചെയ്ത ശേഷം വിവരമൊന്നുമില്ലെന്നു ടെക്‌സസിലുള്ള സന്ദീപിന്റെ കസിന്റെ ഭര്‍ത്താവ് അനൂപ് വിശ്വംഭരന്‍ ഇ-മലയാളിയോടു പറയുകയുണ്ടായി
രാത്രി സാനോസെയിലുള്ള കസിന്‍ കമലിന്റെ വീട്ടില്‍ ഡിന്നറിനു എത്തുമെന്നാണു പറഞ്ഞിരുന്നത്. ക്ലാമത്തില്‍ നിന്ന് ഏഴര മണിക്കൂറേയുള്ളു സാനോസെയ്ക്ക്. ഡിന്നറിനു ശേഷം അവിടെ തങ്ങാതെ ഹോട്ടലിലേക്കു പോകാനായിരുന്നു പരിപാടി.
എന്നാല്‍ അര്‍ദ്ധരാത്രി വരെ കാത്തിരുന്നിട്ടും അവര്‍ എത്തിയില്ല. വിളിച്ചിട്ടും കിട്ടാതായതോടെയാണു സാനോസെ പോലീസില്‍ ഐ.ടി ഉദ്യോഗസ്ഥനായ കമല്‍ പരാതി നല്‍കിയത്