തിരുവല്ല തിരുമൂലപുരം കളത്തിപ്പറമ്പില്‍ തോമസ് ദേവസ്യയുടെയും മറിയാമ്മ തോമസിന്റെയും മകന് സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പില്‍ (59) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന് കഴിഞ്ഞ എട്ട് വര്‍ഷമായി മിസോറി സിറ്റിയില്‍ കുടുംബ സമേതം താമസിച്ചു വരുകയായിരുന്നു.
പരേതന്റെ ഭാര്യ ടെസ്സി സെബാസ്റ്റ്യന്‍ (നഴ്സ്, ബെന്‍ ടാബ് ഹോസ്പിറ്റല്‍) കൂത്രപള്ളി പൂവത്തുംമൂട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: സ്റ്റെഫി ജിനോ, ശ്രുതി സെബാസ്റ്റ്യന്‍
മരുമകന്: ജിനോ ഐസക്
കൊച്ചു മകന്; അബീയേല്‍ ജിനോ.
സഹോദരങ്ങള്‍; ജോളി വര്‍ഗീസ് & ടോം വര്‍ഗീസ്, ലില്ലിക്കുട്ടി ഏബ്രഹാം & ഏബ്രഹാം ആന്റണി, റോസമ്മ വിന്‍സെന്റ് & വിന്‍സെന്റ് മാത്യു, ജൂലി ഉമ്മന്‍ & ഉമ്മന്‍ ബഹനാന് ( എല്ലാവരും ഹൂസ്റ്റണ്‍)
പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും : ഓഗസ്റ്റ് 30നു വെള്ളിയാഴ്ച രാവിലെ 10 മുതല്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്ക ഫൊറോനാ ദേവാലയം (211, Present Street, Missouri Ctiy, TX 77489)
ശുശ്രൂഷകള്‍ക്കു ശേഷം ഫോറസ്റ് പാര്‍ക്ക് വെസ്റ്റ്ഹീമെര് സെമിത്തേരിയില്‍ (12800, Westheimer Rd, Houston , TX 77077) മൃതദേഹം സംസ്ക്കരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്; ടോം വര്‍ഗീസ് 713 899 5070