സാക്രമെന്‍റോ: ഹൂസ്റ്റണിൽ 2019 ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ നടക്കുന്ന സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍റെ രജിസ്‌ട്രേഷന്‍ കിക്കോഫ് സാക്രമെന്‍റോ ഇന്‍ഫന്‍റ് ജീസസ് ദേവാലയത്തിൽ നടന്നു.
നവംബര്‍ ഒമ്പത് വൈകുന്നേരം ഏഴിന് കണ്‍വന്‍ഷന്‍ കണ്‍വീനറും ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോന വികാരിയുമായ ഫാ.കുര്യന്‍ നെടുവിലേചാലുങ്കലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്കു ശേഷമായിരുന്നു കിക്കോഫ് . വികാരി ഫാ.ജോബിമോന്‍ ജോസഫ് സഹകാര്‍മികനായിരുന്നു.
സ്‌പോണ്‍സര്‍ ജിയോ കടവേൽ ആദ്യ രജിസട്രേഷൻ കൈമാറി. ജോസ് കുപ്പാമല, എസ്എംസിസി പ്രസിഡന്‍റ് സിജില്‍ പാലക്കലോടി എന്നിവര്‍ കൺവൻഷന്‍റെ ആദ്യ റാഫിള്‍ ടിക്കറ്റുകൾ സ്വീകരിച്ചു. കണ്‍വന്‍ഷനില്‍ നടക്കുന്ന വിവിധ യുവജന പ്രോഗ്രാമുകളെപ്പറ്റി കണ്‍വന്‍ഷന്‍ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ കവിത ജോസഫ് വിവരിച്ചു. ട്രസ്റ്റിമാരായ തോമസ് പഴനിലം, സാബു ജോണ്‍, സെക്രട്ടറി ടിജി തോമസ്, ട്രഷറര്‍ ബിനോയി അലക്‌സാണ്ടര്‍ എന്നിവരും, കണ്‍വന്‍ഷന്‍ ലോക്കല്‍ കോ ഓര്‍ഡിനേറ്റേഴ്‌സായ നവീന്‍ സാവിയോ, ഡയാന ജോര്‍ജ്, സിബിച്ചന്‍ ജോര്‍ജ്, തോമസ് പഴനിലം എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ലോംഗ് ഐലന്‍ഡില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 18 ന്
ന്യൂയോര്‍ക്ക്: ഹൂസ്റ്റണില്‍ അടുത്ത വര്‍ഷം നടക്കുന്ന സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷനുള്ള ലോംഗ് ഐലന്‍ഡ് സെന്‍റ് മേരീസ് കാത്തലിക് പള്ളിയിലെ രജിസ്‌ട്രേഷന്‍ കിക്കോഫ് നവംബര്‍ 18 ന് (ഞായർ) നടക്കും. രാവിലെ 8.30 ന് ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിക്കു ശേഷമായിരിക്കും കിക്കോഫ് ചടങ്ങ് നടക്കുക. വികാരി ഫാ.ജോണ്‍ മേലേപ്പുറം സഹകാര്‍മികനായിരിക്കും.
ട്രസ്റ്റിമാരായ ജേക്കബ് മുണ്ടകോടില്‍, ബിജു പുതുശേരി, വിന്‍സെന്‍റ് വാതപ്പള്ളില്‍, ജെയിംസ് തോമസ്, കണ്‍വന്‍ഷൻ ലോക്കല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ അനീഷ് കാനാട്ട്, റെജി കുര്യന്‍, മാത്യു തോമസ്, ലാലി കളപ്പുരയ്കകല്‍, ലിസി കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ കിക്കോഫ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്‍റെ ആതിഥേയത്വത്തിലാണ് കണ്‍വന്‍ഷന്‍ ഒരുക്കുന്നത്. രൂപതയുടെ ഇടവകകളില്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫുകള്‍ പുരോഗമിച്ചു വരികയാണന്നും കൺവൻഷൻ മീഡിയ ചെയർ സണ്ണി ടോം അറിയിച്ചു.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ