• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സംഭവിച്ചത്‌ നടക്കാന്‍ പാടില്ലാത്തത്‌; ശക്തമായ നടപടി ഉണ്ടാകും: മുഖ്യമന്ത്രി

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയത്‌ ഒരു കാരണവശാലും കലാലയത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ നടപടികളാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുക. ഇതില്‍ ഒരു ലാഘവത്വവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, മന്ത്രിമാരായ തോമസ്‌ ഐസക്‌, ജി.സുധാകരന്‍, സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ. ബേബി തുടങ്ങിയവരും യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന സംഭവത്തെ തള്ളിപ്പറഞ്ഞിരുന്നു. സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ അക്രമത്തെ അപലപിച്ച്‌ ഫെയ്‌സ്‌ബുക്കില്‍ പോസ്റ്റിട്ടു.

അതേസമയം, അഖില്‍ ചന്ദ്രനെ കുത്തിയ കേസില്‍ അറസ്റ്റിലായ ശിവരഞ്‌ജിത്തിനെയും നസീമിനെയും ഈമാസം 29 വരെ റിമാന്‍ഡ്‌ ചെയ്‌തു. എസ്‌എഫ്‌ഐ നേതാക്കള്‍ അഖിലിനെ കുത്തിയത്‌ കൊല്ലാനെന്ന ഉദേശ്യത്തോടെയാണെന്നാണ്‌ പൊലീസിന്റെ റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌. എസ്‌എഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റ്‌ ശിവരഞ്‌ജിത്താണ്‌ കുത്തിയതെന്നതിനു തെളിവായി കയ്യില്‍ മുറിവുകള്‍ പൊലീസ്‌ കണ്ടെത്തി. മൂന്നു ദിവസം ഒളിവില്‍ കഴിഞ്ഞ നസീം ഉള്‍പ്പെടെയുള്ള മുഖ്യപ്രതികള്‍ ജില്ല വിട്ടിരുന്നില്ലെന്നും മൊഴി ലഭിച്ചു.

Top