ഇന്ത്യന്‍ വിപണിക്ക് വിപണിക്ക് മികച്ച തുടക്കം. ഫെബ്രുവരി 28ന് 10792.50ല്‍ ക്ലോസ് ചെയ്‌ത നിഫ്‌റ്റി രാവിലെ 10842.15ലാണ് വ്യാപാരം ആരംഭിച്ചത്. ഇത് ഒരുവേള 10871.60 വരെ എത്തി.
സെന്‍സെക്‌സാകട്ടെ 35867.44ല്‍ നിന്ന് 36018.49ലാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് വ്യാപാരം 36140.67 വരെ ഉയര്‍ച്ച രേഖപ്പെടുത്തി. നിഫ്‌റ്റിക്ക് അതിന്റെ 200 ദിവസത്തെ മൂവിങ് ആവറേജ് 10870 റേഞ്ചില്‍ റെസിസ്റ്റന്‍സ് നേരിടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെുന്നു.
കഴിഞ്ഞ ദിവസം യുഎസ് വിപണിയില്‍ നേരിയ ഇടിവ് പ്രകടമായിരുന്നു. യുഎസ് നോര്‍ത്ത് ഇന്ത്യന്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് യുഎസ് വിപണിയില്‍ തിരിച്ചടി ഉണ്ടാക്കിയത്.