കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് രണ്ട് പേര് പോലീസ് കസ്റ്റഡിയില്‍. സജീവ സിപിഎം പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട പങ്കെടുത്തവരാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതേസമയം രണ്ട് വര്‍ഷം മുമ്പ് മട്ടന്നൂരില്‍ വെച്ച് ആര്‍എസ്എസ് പ്രവര്ത്തകന് വിനീഷിനെ വധിച്ച കേസിലും ഇവര്‍ പ്രതികളാണെന്നാണ് വിവരം.
പ്രദേശവാസികളായ നാലോ അഞ്ചോ പേരാണ് പ്രതികളെന്ന് ആദ്യ മൂന്നു ദിവസത്തിനുള്ളില്‍ത്തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ ഒരാള്‍ ജില്ലാ നേതാവിന്റെ ബന്ധുവും മറ്റൊരാള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ ആളുമാണെന്നും വിവരമുണ്ട്. അതേസമയം, കൊലപാതകം നടന്ന് ആറാം ദിവസവും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണം അവ്യക്തമാണ്.
പേരാവൂര്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വനമേഖലകളായ മുഴക്കുന്ന് മുടക്കോഴി മലയിലും തില്ലങ്കേരി മേഖലയിലെ മച്ചൂര് മലയിലും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. െകാലപാതകം നടന്ന് ആറുദിവസമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പൊലീസിനും സര്‍ക്കാറിനുമെതിരെ പൊതുവികാരമുണ്ട്. കെ.സുധാകരെന്റ 48 മണിക്കൂര്‍ നിരാഹാരസമരം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ,പൊലീസ് കടുത്ത സമ്മര്‍ദത്തിലാണ്. ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് െപാലീസ് പറഞ്ഞു.