• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ദൈവസ്നേഹം പകർന്ന് കൊടുക്കുകയാണ് കാലഘട്ടത്തിന്റെ കടമ: റവ. സാം ടി. കോശി.

ഡാലസ്∙ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ദൈവസ്നേഹം പകർന്ന് കൊടുക്കുകയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും പ്രധാന കടമ എന്നു വേദശാസ്ത്രപണ്ഡിതനും, പ്രമുഖ ഉണർവ് പ്രഭാഷകനുമായ റവ. സാം ടി. കോശി ആഹ്വാനം ചെയ്തു.

ഡാലസ് കരോൾട്ടൺ മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ നടന്ന കൺവൻഷനിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു റവ. സാം ടി. കോശി. ലോകത്തിനു വേണ്ടിയല്ലാ ലോകത്തിൽ ദൈവത്തിനു വേണ്ടി ജീവിക്കുകയാണ്  ക്രിസ്തീയ ധർമ്മം.

ഇടവക വികാരി റവ. വിജു വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന കൺവൻഷൻ യോഗത്തിൽ കൺവീനർ ഷേർളി എബ്രഹാം സ്വാഗതം ആശംസിച്ചു. ഇടവക ഗായക സംഘം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി. ഇന്നു വൈകിട്ട് 6.30 നും ഞായറാഴ്ച്ച രാവിലെ 9.30 നു ആരാധനയോട് അനുബന്ധിച്ചും നടത്തപ്പെടുന്ന യോഗത്തിലും റവ. സാം ടി. കോശി വചന സന്ദേശം നൽകുന്നതാണ്.

ഇന്നും നാളെയും നടക്കുന്ന കൺവൻഷൻ യോഗത്തിൽ സംബന്ധിച്ച് ആത്മീയ ഉണർവ്വ് ലഭിക്കുവാൻ ഡാലസിലെ എല്ലാ സഭാ വിശ്വാസികളെയും ക്ഷണിക്കുന്നതായി കൺവീനർമാരായ ഷേർളി എബ്രഹാം, ഈപ്പൻ വർഗീസ്, സെക്രട്ടറി എബി ജേക്കബ് എന്നിവർ അറിയിച്ചു.

sam

-shaji ramapuram

Top