• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സിബിഐ അന്വേഷണം പ്രഖ്യാപിക്കുംവരെ നിരാഹാരം: കെ. സുധാകരൻ.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ നിരാഹാരം സമരം തുടരുമന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കളക്ടറേറ്റിന് സമീപം സുധാകരന്‍ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്‌.

സംസ്ഥാന വ്യാപകമായി സമരം കൂടുതല്‍ ശക്തമാക്കാനാണ് യു.ഡി.എഫ് ശ്രമം. ഉമ്മന്‍ചാണ്ടി, എം.എം ഹസ്സന്‍, പി.കെ കുഞ്ഞാലിക്കുട്ടി  എന്നിവരടക്കം യു.ഡി.എഫിന്റെ സംസ്ഥാന നേതാക്കളെല്ലാം കണ്ണൂരിലെത്തി യോഗത്തില്‍ പങ്കെടുത്തു. 

 

Top