യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. സി എെ ടിയു പ്രവര്ത്തന് ബൈജു, ദീപ്ചന്ദ് എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തിലുണ്ടായിരുന്ന ആളാണ് ദീപ്ചന്ദ്. കൊലയ്ക്ക് ശേഷം ആയുധം ഒളിപ്പിച്ച ആളാണ് ബൈജു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കൊലയ്ക്ക് ഉപയോഗിച്ച് ആയുധവും പോലീസ്കണ്ടെടുത്തു.
കൊലപാതകം ആസൂത്രണം ചെയ്ത പ്രതി ഉൾപ്പെടെ അഞ്ചു പേർ കൂടി പിടിയിലാകാനുണ്ടെന്ന സൂചനയ്ക്കു പിന്നാലെയാണു ഇവരുടെ അറസ്റ്റ്. മുഖ്യ സൂത്രധാരൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് സിപിഎം പ്രവർത്തകരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത അഞ്ചംഗ സംഘത്തിൽ നാലു പേരും ഗൂഢാലോചന നടത്തിയതും അക്രമികൾക്കു സഹായം നൽകിയതുമായ അഞ്ചു പേരുമാണു ഇതുവരെ പിടിയിലായതെന്നു പൊലീസ് പറഞ്ഞു.