• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

​മാ​ട്ടുപ്പെ​ട്ടി ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തും; അ​തീ​വ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

തൊ​ടു​പു​ഴ: മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ വ്യാ​ഴാ​ഴ്ച ഉ​യ​ര്‍​ത്തും. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഒ​ക്ടോ​ബ​ര്‍ ആ​റു വ​രെ ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ക​ന​ത്ത മ​ഴ പ്ര​വ​ചി​ച്ച്‌ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍​ക​രു​ത​ല്‍ എ​ന്ന നി​ല​യി​ലാ​ണു ന​ട​പ​ടി. 

രാ​വി​ലെ എ​ട്ടു മു​ത​ല്‍ മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ലെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ന്ന് 25 ക്യു​മെ​ക്സ് ജ​ലം സ്പി​ല്‍​വേ ഗേ​റ്റി​ലൂ​ടെ മു​തി​ര​പ്പു​ഴ വ​ഴി മൂ​ന്നാ​റി​ലു​ള്ള ആ​ര്‍​എ ഹെ​ഡ് വ​ര്‍​ക്സ് ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടും. മൂ​ന്നാ​ര്‍, മു​തി​ര​പ്പു​ഴ, ക​ല്ലാ​ര്‍​കു​ട്ടി, ലോ​വ​ര്‍​പെ​രി​യാ​ര്‍ എ​ന്നീ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. മ​ണി​യാ​ര്‍ ജ​ല​സം​ഭ​ര​ണി​യു​ടെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മം അ​ല്ലാ​ത്ത​തി​നാ​ല്‍ നി​ല​വി​ല്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന ഷ​ട്ട​ര്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. മ​ണി​യാ​ര്‍, വ​ട​ശേ​രി​ക്ക​ര, റാ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രും പ​ന്പ​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Top