ടൊറന്റൊ (കാനഡ): കാനഡയിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായി അല്‍ബര്‍ട്ട് ലത്ത് ബ്രിഡ്ജ് യൂണിവേഴ്‌സിറ്റിക്ക് 10 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി.
മെയ്ന്‍ സ്ട്രീറ്റ് ഇക്വിറ്റ് കോര്‍പറേഷന്‍ സി ഇ ഒ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ബോബ് നവനീത് ധില്ലനാണ് മാര്‍ച്ച് 14 ന് യൂണിവേഴ്‌സിറ്റിക്ക് പത്ത് മില്യണ്‍ ഡോളറിന്റെ ചെക്ക് കൈ മാറിയത്.
കാനഡായില്‍ 1.5 ബില്യണ്‍ വിലമതിക്കുന്ന 10000 അപ്പാര്‍ട്ട്‌മെന്റ് യൂണിറ്റുകളും കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
ആദ്യ കാല കുടിയേറ്റക്കാരന്‍ എന്ന നിലയില്‍ എന്നെ അംഗീകരിക്കുകയും സാമ്പത്തിക രംഗത്ത് നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്നതിന് സഹായിക്കുകയും ചെയ്തു കാനഡയ്ക്ക് തിരിച്ച് നല്‍കുന്ന ഒരു ചെറിയ സംഭാവനയാണിതെന്നാണ് ബോബ് ഇതിനെ കുറിച്ച് പ്രതികരിച്ചത്.
പഞ്ചാബ് ബര്‍ണാലയിലെ റ്റല്ലിവാള്‍ എന്ന ചെറിയ ഗ്രാമത്തില്‍ നിന്നാണ് മാതാപിതാക്കളോടൊപ്പം കാനഡയില്‍ ബോബ് എത്തിച്ചേര്‍ന്നതും.
സമ്പത്ത് കുമിഞ്ഞുകൂടിയിട്ടും മറ്റുള്ളവരെ സഹായിക്കുന്നതില്‍ ഖിന്നത കാണിക്കുന്നവരില്‍ നിന്നും തികച്ചും വ്യത്യസ്ഥനാണ് ബോബ് ധില്ലനെന്ന് സംഭാവന ഏറ്റ് വാങ്ങിക്കൊണ്ട് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മൈക്ക് മഹന്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റിയുടെ ബിസിനസ്സ് സ്‌കൂളിന് ഡില്ലന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സ് എന്ന് പുനര്‍ നാമകരണം ചെയ്യുമന്നും ചാന്‍സലര്‍ പറഞ്ഞു.