കോര്‍ക്ക്: കോട്ടയം സ്വദേശിനിയായ യുവതി കാറപകടത്തില്‍ മരിച്ചു. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയ കുറിച്ചി വട്ടന്‍ചിറയിലായ പാറച്ചേരി വീട്ടില്‍ സിനി ചാക്കോ (27) ആണ് മരിച്ചത്.
മാര്‍ച്ച് 14ന് ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്കു മടങ്ങും വഴി, റോഡ് മുറിച്ചു കടക്കവേ, കോര്‍ക്ക് വില്‍ട്ടണിലുള്ള പെഡസ്ട്രിയന്‍ ക്രോസിംഗില്‍ വച്ചായിരുന്നു അപകടം. തലക്കു പരിക്കേറ്റു ഒരു മാസത്തോളം ഗുരുതരാവസ്ഥയില്‍ ആയിരുന്ന സിനി ഏപ്രില്‍ 12 നാണ് മരണത്തിനു കീഴടങ്ങിയത്.
അപകട വാര്‍ത്തയറിഞ്ഞയുടനെ തന്നെ യുഎഇയില്‍ ഉള്ള സഹോദരനും നാട്ടിലുള്ള മാതാപിതാക്കളും അയര്‍ലന്‍ഡില്‍ എത്തിയിരുന്നു.
പൊതുദര്‍ശനം 14 നു (ശനി) ഉച്ചക്ക് ഒരു മണി മുതല്‍ വൈകുന്നേരം 6 വരെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മോര്‍ച്ചറിക്കു സമീപമുള്ള ചാപ്പലിലും 15നു (ഞായര്‍) ഉച്ചകഴിഞ്ഞു 2 മുതല്‍ 4 വരെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ചാപ്പലിലും പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം വിലാപയാത്രയായി വില്‍ട്ടണ്‍ ടെസ്‌കോക്കു സമീപമുള്ള സെന്റ് ജോസഫ് പള്ളിയിലേക്കു കൊണ്ടുപോകും. തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ അയര്‍ലന്‍ഡിലെ വിവിധ പള്ളികളിലെ വൈദികര്‍ പങ്കെടുക്കും. സംസ്‌കാരം മാതൃ ഇടവകയായ കുറിച്ചി വലിയപള്ളിയിലെ കുടുംബ കല്ലറയില്‍ നടക്കും.
റിപ്പോര്‍ട്ട്: വി. രാജന്‍