സഭയില്‍ നിന്ന് പുറത്ത് പോകാന്‍ ഒരുക്കമല്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കല്‍. സഭയില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെട്ട് വന്ന നോട്ടീസിനുള്ള മറുപടിയായാണ് ഇക്കാര്യം സിസ്റ്റര്‍ വ്യക്തമാക്കിയത്. പുറത്ത് പോയില്ലെങ്കില്‍ പുറത്താക്കുമെന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കം. സ്വയം പുറത്ത് പോണം,അതിനുളള സഹായങ്ങള്‍ ചെയ്‌ത് നല്‍കാമെന്നാണ് നോട്ടീസില്‍ പറയുന്നത്. സഭയില്‍ നിന്ന് ഡിസ്‌മിസ് ആകാനും, സ്വയം പിരിഞ്ഞ് പോകാനും തയ്യാറല്ലെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കല്‍ വ്യക്തമാക്കിയത്.
കാനോന്‍ നിയമപ്രകാരം പാലിക്കേണ്ട നിയമങ്ങള്‍ പാലിച്ചില്ലെന്നാണ് നോട്ടീസിലുള്ളത്. ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് പ്രധാന അപരാധമായും നോട്ടീസില്‍ പറയുന്നുണ്ട്. അതേസമയം, ഫ്രാങ്കോയ്‌ക്കെതിരായ സമരത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് പരാമര്‍ശമൊന്നുമില്ല.
രണ്ട് മുന്നറിയിപ്പ് തന്നാല്‍ പുറത്താക്കാന്‍ അനുവാദമുണ്ടെന്നും അതിന് പകരമായി ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയാണ് എന്നുമാണ് നോട്ടീസില്‍ ഉള്ളത്. സന്യാസം സ്വീകരിച്ച അതേ തീഷ്‌ണതയോടായാണ് താന്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ് മാര്‍ച്ച് 10ന് സഭയ്‌ക്ക് നല്‍കിയ മറുപടിയില്‍ ഉള്ളത്. എന്നാല്‍ സഭ അതിനെ ദുര്‍വ്യാഖ്യാനം ചെയ്‌തിരിക്കുകയാണ്. മറുപടിയില്‍ തനിക്ക് എതിരെ ആരോപിച്ച ഓരോ കുറ്റങ്ങള്‍ക്കും അക്കമിട്ടാണ് താന്‍ മറുപടി നല്‍കിയത്. അതില്‍ സഭ സംതൃപ്‌തരല്ല. സിസ്റ്റര്‍ വ്യക്തമാക്കുന്നു,