രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു അഞ്ച് സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമുണ്ടായത്.
ഭൂചലനത്തില്‍ ആളയപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹരിയാനയിലെ സോനിപത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.