കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഇത്തവണയും നേര്‍ക്കുനേര്‍ മത്സരം. ഉത്തര്‍പ്രദേശിലെ അമേഠിയിലാണ് ഇരുവരും മത്സരിക്കുന്നത്. 2014ല്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ സ്‌മൃതി ഇറാനി അമേഠിയില്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഒരു ലക്ഷം വോട്ടിന് പരാജയപ്പെടുകയായിരുന്നു. 2004 മുതല്‍ രാഹുല്‍ ജയിച്ചുവരുന്ന മണ്ഡലമാണിത്.
നടി സ്‌മൃതി ഇറാനി രാഹുലിന് ശക്തയായ എതിരാളി ആകും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പ്രമുഖ ഹിന്ദി സീരിയലിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ ആളാണ് 38കാരിയായ സ്‌മൃതി. എന്നാല്‍ അമേഠിയില്‍ മത്സരിക്കാന്‍ വീണ്ടും അവസരം നല്‍കിയതിന് നരേന്ദ്ര മോദിക്കും അമിത് ഷായ്‌ക്കും സ്‌മൃതി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടപ്പോള്‍ കേരളത്തില്‍ 12 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആദ്യഘട്ടപട്ടികയില്‍ 182 പേരാണ് ഉള്‍പ്പട്ടിട്ടുള്ളത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 11 നാണ് ആരംഭിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് മേയ് 19 വരെ നീളും. മേയ് 23 നാണ് വോട്ടെണ്ണല്‍