• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സൗരോര്‍ജത്തില്‍ നിന്ന് കുടിവെള്ളം, വിപ്ലവകരമായ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും

ലോസ് ഏഞ്ചലസ്: സൗരോര്‍ജ്ജം ഉപയോഗിച്ച്‌ വായുവില്‍ നിന്ന് വെള്ളം ഉണ്ടാക്കാന്‍ കഴിയുമെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് അമേരിക്കയിലെ ശാസ്‌ത്രജ്ഞര്‍. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലാണ് ഈ അവിശ്വസിനീയമായ കണ്ടുപിടുത്തം നടന്നത്. ശുദ്ധമായ കുടിവെള്ളം അന്തരീക്ഷവായുവില്‍ നിന്ന് ഉണ്ടാക്കിയെടുക്കാമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

സൗരോര്‍ജ്ജം മാത്രം ഉപയോഗിച്ചാണ് വായുവില്‍ നിന്ന് ജലം ഉണ്ടാക്കുന്നത്. ഒമര്‍ യാഗിയെന്ന ശാസ്‌ത്രജ്ഞനാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. അന്തരീക്ഷത്തിലെ ജലാംശം എംഒഎഫ് എന്ന സംവിധാനത്തിലൂടെ ആഗിരണം ചെയ്യുകയും ശേഷം ഇത് വെള്ളമാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. എംഒഎഫ് സംവിധാനത്തിന്റെ വിസ്‌തീര്‍ണ്ണം ആറു ഫുട്‍ബോള്‍ കോര്‍ട്ടിനോളം വരും. ഏറെ പ്രതീക്ഷയോടെയാണ് ശാസ്‌ത്രലോകം ഈ കണ്ടുപിടുത്തത്തെ നോക്കിക്കാണുന്നത്.

Top