• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ബോളിവുഡിന്റെ സുന്ദരി സോനംകപൂറിന്റെ വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചു

ബോളിവുഡ് സുന്ദരി സോനംകപൂറിന്റെ വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചു.അടുത്ത സുഹൃത്തായ ആനന്ദ് അഹൂജയുമായാണ് സോനത്തിന്റെ വിവാഹം. നേരത്തെ തന്നെ ഇവര്‍ പ്രണയത്തിലായിരുന്നു.

അതേസമയം, വിവാഹ തിയ്യതിയോ വിവാഹത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളോ ഇതുവരെ സോനം ഔദ്യോഗികമായി പുറത്തു പറഞ്ഞിട്ടില്ലെങ്കിലും വിവാഹം മെയ് രണ്ടിന് ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഇത് സാക്ഷ്യപ്പെടുത്തുന്ന തരത്തിലാണ് വിവാഹാഘോഷങ്ങള്‍ക്കായി അനില്‍ കപൂറിന്റെ മുംബൈയിലെ വസതി അണിഞ്ഞൊരുക്കിയിരിക്കുന്നത്.

വീട് മുഴുവന്‍ വൈദ്യുതി അലങ്കാരങ്ങളില്‍ കുളിച്ചു നില്‍ക്കുകയാണ്. അലങ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് അനില്‍ കപൂറിന്റെ ഭാര്യയും സോനത്തിന്റെ അമ്മയുമായ സുനിതയും തിരക്കിലാണ്.ഇതുകൂടാതെ കരണ്‍ ജോഹര്‍, മസാബാ ഗുപ്ത, ഫറാ ഖാന്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ കഴിഞ്ഞ ദിവസം സോനത്തിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ആര്‍ഭാടമായ വിവാഹ ചടങ്ങുകള്‍ക്കായി പണം ധൂര്‍ത്തടിക്കുന്നതിന് പകരം അത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്കാനാണ് താന്‍ താല്പര്യപെടുന്നതെന്ന് സോനം മുന്‍പ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മകളുടെ വിവാഹം അനില്‍ കപൂര്‍ മോടി കുറയാതെ തന്നെ നടത്തുമെന്നാണ് ആരാധകര്‍ ഉറപ്പിച്ചു പറയുന്നത്.

വീരേ ദീ വെഡ്ഡിങ്ങിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന സമയത്ത് എല്ലാം പറയാമെന്ന് സോനം കപൂര്‍ പറഞ്ഞിരുന്നു. ഗോസിപ്പുകള്‍ എവിടെ നിന്നാണ് വരുന്നത് എല്ലാം വളരെ രസകരമാണെന്നും സോനം കപൂര്‍ ട്വീറ്റ് ചെയ്തിരുന്നു. 2018ലാണ് സോനവും അഹൂജയും തമ്മില്‍ പ്രണയത്തിലാണ് എന്ന വാര്‍ത്ത വരാന്‍ തുടങ്ങിയത്. എന്തായാലും കപൂര്‍ ഫാമിലിയും സോനത്തിന്റെ സുഹൃത്തുക്കളും ഷോപ്പിംഗും ഡാന്‍സുമായി തിരക്കിലാണ്

Top