• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന്‌ സോണിയ

കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി എന്നിവരുമായുള്ള കോണ്‍ഗ്രസ്‌ സംസ്ഥാന നേതൃത്വത്തിന്റെ കൂടിക്കാഴ്‌ച അവസാനിച്ചു. ഉമ്മന്‍ ചാണ്ടി, രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.കെ. ആന്റണി, കെ.സി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ്‌ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍, വനിതകള്‍ എന്നിവര്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം നല്‍കാനാണ്‌ സോണിയാ ഗാന്ധിയുടെ നിര്‍ദേശം. തിരഞ്ഞെടുപ്പിനുള്ള വിവിധ സമിതികളെ ദേശീയ നേതൃത്വം വൈകാതെ പ്രഖ്യാപിക്കും. ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ്‌ മേല്‍നോട്ട സമിതി അധ്യക്ഷനായി തിരഞ്ഞെടുത്തു.

ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റി യുഡിഎഫ്‌ അധികാരത്തില്‍ തിരിച്ചെത്തുമെന്ന്‌ ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും പ്രതികരിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളുമറിഞ്ഞുള്ള ജനകീയ പ്രകടനപത്രികയ്‌ക്കു രൂപം നല്‍കുമെന്ന്‌ എ.കെ. ആന്റണി പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന്‌ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും തീരുമാനിക്കുക. 

Top