• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കുമ്ബസാര രഹസ്യങ്ങള്‍ പോലീസിനെ അറിയിക്കണം; ഇല്ലെങ്കില്‍ 10000 ഡോളര്‍ വരെ പിഴ; പുതിയ നിയമവുമായി ഓസ്ട്രേലിയ

സിഡ്‌നി: കുമ്ബസാര രഹസ്യങ്ങള്‍ ഇനി മുതല്‍ പോലീസിനെ അറിയിക്കണം. ഇല്ലെങ്കില്‍ 10000 ഡോളര്‍ വരെ വൈദീകര്‍ പിഴയടക്കേണ്ടി വരും. ഓസ്ട്രേലിയയിലാണ് പുതിയ നിയമം പ്രാബല്യത്തിലായത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

മതസ്ഥാപനങ്ങളില്‍ വച്ച്‌ കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗിക പീഡനത്തെ കുറിച്ചും അവ മറച്ചുവയ്ക്കാന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കി റോയല്‍ കമ്മീഷന്‍ ആണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

വൈദികരുടെ നിര്‍ബന്ധിത ബ്രഹ്മചര്യവും, കുമ്ബസാര രഹസ്യങ്ങള്‍ പുറത്തുപറയാന്‍ പാടില്ല എന്ന വ്യവസ്ഥകളും മാറ്റണമെന്ന് കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിനെതിരെ വിശ്വാസികള്‍ രംഗത്തു വന്നു. ഇത് ക്രിസ്തുമതത്തിന്റെ നിയമങ്ങള്‍ക്കെതിരാണെന്ന വാദവുമായിട്ടാണ് വൈദികരും വിശ്വാസികളും രംഗത്തെത്തിയിരിക്കുന്നത്.

Top