ബെന്നി പരിമണം
സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിനു (എസ്.ഐ.യു.സി.സി) പുതിയ നേതൃത്വം. മാര്‍ച്ച് അഞ്ചാം തീയതി കൂടിയ എട്ടാമത് വാര്‍ഷിക യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സണ്ണി കാരിക്കക്കല്‍ (പ്രസിഡന്റ്), ഡോ. ജോര്‍ജ് കാക്കനാട്ട് (സെക്രട്ടറി), ജിജി ഓലിക്കല്‍ (ഡയറക്ടര്‍ ഓഫ് ഫിനാന്‍സ്), രമേഷ് അതിയോടി (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), ജോര്‍ജ് കൊളാച്ചേരില്‍ (ഡയറക്ടര്‍ ഓഫ് ഇവന്റ്), ഫിലിപ്പ് കൊച്ചുമ്മന്‍ (ഡയറക്ടര്‍ ഓഫ് ബി.ഒ.ഡി സെലക്ഷന്‍), ജിജു കുളങ്ങര (ഡയറക്ടര്‍ ഓഫ് മെമ്പര്‍ റിലേഷന്‍സ്), ബേബി മണക്കുന്നേല്‍ (ഡയറക്ടര്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്), സജു കുര്യാക്കോസ് (ഡയറക്ടര്‍ ഓഫ് കമ്യൂണിറ്റി റിലേഷന്‍സ്), സക്കറിയ കോശി (പി.ആര്‍.ഒ), ജോണ്‍ ഡബ്ല്യു വര്‍ഗീസ് (മെമ്പര്‍), ജോര്‍ജ് ഈപ്പന്‍ (മെമ്പര്‍) എന്നിവര്‍ പുതിയ വര്‍ഷം സംഘടനയെ നയിക്കും.
ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സ്റ്റാഫോര്‍ഡിലുള്ള ഓഫീസില്‍ കൂടിയ വാര്‍ഷിക പൊതുയോഗം കഴിഞ്ഞ വര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അതിനു നേതൃത്വം നല്‍കിയ മുന്‍ ഭാരവാഹികളെ അനുമോദിക്കുകയും ചെയ്‌തു. കേരളത്തില്‍ നാശംവിതച്ച പ്രളയത്തില്‍ സാമ്പത്തിക സഹായങ്ങളിലൂടെ കൈത്താങ്ങുകള്‍ നല്‍കിയ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഏവരും സംതൃപ്‌തി രേഖപ്പെടുത്തി.
കേരളത്തില്‍ നിന്നും അമേരിക്കയിലെത്തുന്ന രാഷ്ട്രീയ സാംസ്‌കാരിക നായകര്‍ക്ക് ഉചിതമായ സ്വീകരണവും, അംഗീകാരവും, ആദരവും കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കുവാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിനു സാധിച്ചു. കേരളവുമായുള്ള ഊഷ്‌മല ബന്ധം നിലനിര്‍ത്തുവാനും, വ്യാപരമേഖലകളിലെ താത്‌പര്യം മനസ്സിലാക്കുന്നതിനും അതിനനുസരിച്ച് പ്രവര്‍ത്തിക്കുവാനും കഴിഞ്ഞവര്‍ഷം ചേംബര്‍ ഓഫ് കൊമേഴ്‌സിനു സാധിച്ചു.
പുതിയ കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്‌ത് സംഘടനയെ ഉന്നതങ്ങളില്‍ എത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണെന്നു ചുമതലയേറ്റ പുതിയ ഭാരവാഹികള്‍ അറിയിച്ചു. ഇതുവരേയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായ സഹകരണങ്ങള്‍ നല്‍കിയ ഏവര്‍ക്കും വാര്‍ഷിക പൊതുയോഗം നന്ദി രേഖപ്പെടുത്തി.