• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫൊക്കാന സ്പെല്ലിംഗ് ബീ മത്സരത്തിന്റെ ഫൈനല്‍ ജൂലൈ 7ന്

ന്യൂയോര്‍ക്ക്: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി സ്പെല്ലിംഗ് ബീ മത്സരവും നടത്തുന്നു.  സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന്റെ ഫൈനല്‍ ജൂലൈ 7ന് ശനിയാഴ്ച രാവിലെ  8.30 ന്  കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ് . ഇതിന്റെ എല്ലാ  ഒരുക്കങ്ങൾ പൂർത്തിയായതായി  നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയി ഡോ. മാത്യു വര്‍ഗീസും ,കോകോര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് ഓലിക്കല്‍, ബോബി ജേക്കബ്,അജിന്‍ ആന്റണി എന്നിവർ അറിയിച്ചു

നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനം 2000 ഡോളര്‍, രണ്ടാം സമ്മാനം 1000 ഡോളര്‍, മൂന്നാം സമ്മാനം 500 ഡോളര്‍, തുടങ്ങി നിരവധി പ്രോത്സാഹന സമ്മാനങ്ങളും നകുന്നതാണ്. എല്ലാ റീജിയനുകളിലും നടത്തിയ  മത്സരങ്ങളിൽ  ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങള്‍ നേടിയവർ  ഫൊക്കാന നാഷണല്‍ സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരാകുന്നത്.അഞ്ചു മുതല്‍ ഒന്‍പാതം ക്ലാസില്‍ വരെ പഠിക്കുന്ന കുട്ടികാള്‍ക്ക് ഇതില്‍ പങ്കെടുക്കാം. 

എല്ലാ റീജിയനുകളിലും ഇതിനോടകംതന്നെ സ്പെല്ലിംഗ് ബീ മത്സരം നടത്തിയിട്ടുണ്ട്, വിജയികൾക്ക് സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിൽ  പങ്കെടുക്കാനുള്ള ഇൻവിറ്റേഷനും നൽകിയിട്ടുണ്ട്. ഏതെങ്കിലും  റീജിയനുകളിൽ  വിജയികൾ ആയവർക്ക് അറിയിപ്പ് കിട്ടത് വന്നിട്ടുണ്ടെങ്കിൽ കോർഡിനേറ്റർ ഡോ. മാത്യു വര്‍ഗീസ് (ഫോണ്‍: ( 734 ) 634-6616) മായി ബന്ധപ്പെടുക.

ഫൊക്കാനയുടെ കഴിഞ്ഞ മുപ്പത്തിനാല് വര്‍ഷങ്ങള്‍ പ്രവാസി മലയാളികളുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഫൊക്കാനാ മലയാളം പ്രോത്സാഹിപ്പിക്കുന്നതിനോടപ്പംതന്നെ നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷിലെ അഭിരുചി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്പെല്ലിംഗ് ബീ മത്സരങ്ങള്‍ നടത്തുന്നത്.

എല്ലാ റീജിയനുകളിലും വിജയികൾ ആയവർ ഫൊക്കാന നാഷണല്‍ സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍  പങ്കെടുക്കണമെന്ന്  പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ട്രഷറര്‍ ഷാജി വര്‍ഗിസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗി സ്,എക്‌സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍,ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ എന്നിവര്‍ അറിയിച്ചു.

Top