• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ശ്രീനാരായണ നാഷണൽ കൺവെൻഷൻ

ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഗുരു ഓർഗനൈസഷൻസ് അമേരിക്കയുടെ
ആഭിമുഖ്യത്തിൽ മൂന്നാമത് ശ്രീനാരായണ നാഷണൽ കൺവെൻഷൻ
ന്യൂയോർക്കിലെ എലാൻവില്ലിൽ നടന്നു .
ന്യൂയോർക്കിൽ നിന്നു നൂറു മൈൽ വടക്കുള്ള Honer's Heven Resort ന്റെ കവാടത്തിൽ നിന്നു വാദ്യമേളങ്ങളും മുത്തുകുടയും തലദീപത്തിന്റെയും
അകമ്പടിയോടെയുള്ള ഘോഷയാത്രയോടെ ആണ് നാലു ദിവസം നീളുന്ന
കൺവൻഷനു ന്യൂയോർക്കിൽ തുടക്കമായത്.

ശ്രീ നാരായണഗുരുവിന്റെ ദൈവദശകവും അനുകമ്പാദശകവും ആലപിച്ചുള്ള
ഭക്തിസാദ്രമായ നിമിഷത്തിൽ സ്വാമി ഗുരുപ്രസാദ് ഭദ്രദീപം തെളിയിച്ചു. തുടർന്ന് ജനറൽ സെക്രട്ടറി സജീവ് ചേന്നാട്ടു കൺവെൻഷന് വന്നു ചേർന്ന
വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു . പ്രസിഡണ്ട് സുധൻ പാലക്കലിന്റെ
ആമുഖ പ്രസംഗത്തിനുശേഷം സമ്മേളനം മുൻ കേരള ഡിജിപി ശ്രീ ടി.പി.
സെൻകുമാർ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.


ബ്രാഹ്മശ്രീ ഗുരുപ്രസാദ് ശിവഗിരി മഠം , സ്വാമി മുക്താനന്ദ യതി ഡയറക്ടർ
സ്കൂൾ ഓഫ് വേദാസ് , സ്വാമി ബോധി തീർത്ഥ, പ്രശസ്ത സാഹിത്യകാരൻ
അശോകൻ ചെരുവിൽ, ഗിരീഷ് ഉണ്ണിക്കൃഷ്ണൻ, അഡ്വ. കല്ലുവിള വാസുദേവൻ,
ഡോ. എം. അനിരുദ്ധൻ, ഡോ. ചന്ദ്രോത്ത് പുരുഷോത്തമൻ, സുനിൽകുമാർ
കൃഷ്ണൻ, എന്നിവർ ആശംസകൾ അർപ്പിച്ചു

ശ്രീ നാരായണ ഗുരുവിന്റെ കാവ്യ ഭാഷ, പ്രായോഗിക അദ്വൈത്വം , ഗുരു ധർമം
പ്രവാസ ജീവിതത്തിൽ, ഗുരുദർശനം സമകാലിക ജീവിതത്തിൽ, മതം ,ജാതി ,
ദൈവം , സമൂഹം, ഗുരുവിലൂടെ എന്നീ വിഷയങ്ങളെ അധിഷ്ഠിതമായി
നടത്തിയ സെമിനാറുകൾ ശ്രദ്ധേയമായി . വർക്കല ഗുരുകുലത്തിലെയും ശിവഗിരി ധർമസംഗത്തിലെയും സന്യാസി ശ്രേഷ്ഠന്മാരോടൊത്തുള്ള യോഗ , ധ്യാനം ,പ്രാർത്ഥന ,തുടർന്നുള്ള വനിത- യൂത്ത് വിഭാഗം സെമിനാറുകൾ ,
കുട്ടികൾക്കായുള്ള ഔട്ട് ഡോർ ഗെയിംസ് , ഹൈക്കിങ് , തുടങ്ങിയവ മനസ്സിനും
ശരീരത്തിനും ചിന്തക്കും പുതിയ ഉണർവേകി .


പ്രശസ്ത നർത്തകി ഡോ. രാജശ്രീ വാര്യരുടെ ഗുരു കൃതികളെ അവലംബിച്ചുള്ള
ഭാരത നാട്യം ഈ കൺവെൻഷന്റെ പ്രത്യേകത ആയിരുന്നു . ജൂലൈ 21 നു നടന്ന
ബിജു നാരായണനോടൊപ്പമുള്ള സംഗീത സായാന്ഹതോടെ നാലു ദിവസം നീണ്ടുനിന്ന കൺവെൻഷൻ സമാപിച്ചു . അടുത്ത കൺവെൻഷൻ 2020 July ൽ വാഷിങ്ടണിൽ നടത്തുവാനും തീരുമാനിച്ചു .

Top