ഫിലാഡൽഫിയ, ഹ്യൂസ്റ്റൺ എന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീ നാരായണ ദേശീയ കൺവെൻഷന്റെ മൂന്നാം സമ്മേളനം ജൂലൈ 19 മുതൽ 22 വരെ.
ന്യൂയോർക്ക് സ്റ്റേറ്റിലെ ക്യാറ്റ്സ്കിൽ പർവത നിരകളോട് ചേർന്ന എലെൻവില്ല യിൽ നടത്തുന്നു. സന്യാസ ശ്രേഷ്ഠന്മാരും ദാർശനിക പ്രതിഭകളും നേത്യത്വം നൽകുന്ന ഗുരു ദർശനങ്ങളിൽ അധിഷ്ടമായ പ്രഭാഷണങ്ങളും ചർച്ചകളും , വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ശ്രീ നാരായണ ഗുരുദേവന്റെ ഏകലോക വ്യവസ്ഥയെ അപഗ്രഥിച്ചുള്ള ചർച്ചയും സെമിനാറുകളും ന്യൂയോർക്ക് കൺവെൻഷന്റെ പ്രത്യേകതയാകും.
-P.P.Cherian