കൊച്ചി: പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പറവൂര്‍ നിയോജകമണ്ഡലത്തില്‍ ബിജെപി നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാരാപ്പുഴയില്‍ ഗൃഹനാഥന് തൂങ്ങിമരിച്ച സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റടിയില്‍ ഇരിക്കെ ശ്രീജിത്തിനേറ്റ മര്‍ദനമാണ് മരണകാരണം എന്നാണ് ആരോപണം. ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കേയാണ് ശ്രീജിത്ത് മരിട്ടത്.
വാരാപ്പുഴയില്‍ വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീജിത്ത് ഉള്‍പ്പെടെ 14 പേരെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നുമാണ് പോലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ അവശനിലയില്‍ ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് മാരകമായ ക്ഷതമേറ്റതാണ് മരണകാരണം.