ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാരോപിച്ചു പാലക്കാട് സ്വദേശി റിയാസ് അബൂബക്കറെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കേരളത്തില്‍ ചാവേര്‍ സ്ഫോടന ആക്രമണത്തിനു റിയാസ് ശ്രമിച്ചിരുന്നതായി എന്‍ഐഎ വെളിപ്പെടുത്തി.
ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമുമായി റിയാസ് ബന്ധപ്പെട്ടിരുന്നു. ശ്രീലങ്കയിലെ സ്ഫോടനങ്ങളില്‍ റിയാസിനു പങ്കില്ലെന്നും എന്‍ഐഎ വ്യക്തമാക്കി.
കേരളത്തില്‍ നിരീക്ഷണത്തിലും കസ്റ്റഡിയിലുമുള്ളവര്ക്കു ശ്രീലങ്കയിലെ സ്ഫോടനവുമായി ബന്ധപ്പെട്ടു നേരിട്ട് ബന്ധമില്ലെന്നാണ് എന്‍ഐഎ പറയുന്നത്. സ്ഫോടനം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ തീവ്രവാദ സന്ദേശങ്ങള്‍ ഇവരില്‍ ചിലര്‍ പ്രചരിപ്പിച്ചതായി എന്‍ഐഎയ്ക്കു തെളിവുകള്‍ ലഭിച്ചു. ശ്രീലങ്കന്‍ സ്ഫോടനത്തില്‍ കേരളത്തില്‍ നിന്നാര്‍ക്കെങ്കിലും നേരിട്ട് ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ പര്യാപ്തമായ ഒരു തെളിവും ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍നിന്ന് ലഭിച്ചില്ല.