ഈ വർഷത്തെ ഉത്സവത്തിന് വളരെ ആകർഷകമായ വിവിധ ഇനം ക്ഷേത്ര കലകളും മറ്റ് കലാരൂപങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. താളവാദ്യങ്ങളുടെ കുലപതിയായ പല്ലാവൂർ ശ്രീധരൻ മാരാർ നേതൃത്വം നൽകുന്ന വിസ്മയിപ്പിക്കുന്ന ചെമ്പട, പഞ്ചാരി, തായമ്പക, ഇടക്കാ, സോപാനസംഗീതം എന്നിവയുടെ മാസ്മരിക പ്രപഞ്ചം എന്തുകൊണ്ടും മാറ്റുകൂട്ടുന്നതായിരിക്കും.
മെയ് 5 നു ശനിയാഴ്ച വൈകുന്നേരം കർണാനന്ദകരമായ സംഗീതവുമായി പ്രശസ്തനും പ്രഗല്ഭനും ആയ സംഗീത വിദ്വാൻ ഡൽഹി മുത്തുകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി ഉത്സവത്തിന് മാറ്റ് കൂട്ടും. കൂടാതെ എല്ലാ പത്തു ദിവസങ്ങളിലും ഹൂസ്റ്റണിലെ പ്രശസ്ത കലാ സാംസ്കാരിക കേന്ദ്രങ്ങളിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ തരം കലാരൂപങ്ങളും ഉണ്ടായിരിക്കും.
അമേരിക്കയിലെ തന്നെ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് സർവൈശ്വര്യങ്ങളും നിറഞ്ഞ ക്ഷേത്രമാണ് ഇതു്. കേരളത്തിലെ വിശ്വാസികളുടെ ആശ്വാസ കേന്ദ്രമായ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങൾ അണുവിട വിടാതെ ഈ ക്ഷേത്രത്തിലും ആചരിക്കപ്പെടുന്നു.
10 ദിവസങ്ങളിലായി കൊണ്ടാടുന്ന ഈ മഹോത്സവത്തിൽ താന്ത്രികാചാര്യന്മാരായ ഒരു സംഘം വേദ പണ്ഡിതന്മാർ ബ്രഹ്മശ്രീ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഒന്നിക്കുന്നതാണ്. ഈ ഉത്സവകാലത്തു നടക്കുന്ന പ്രധാന ആചാരങ്ങളുടേയും അനുഷ്ടാനങ്ങളുടേയും പ്രാധാന്യം മനസ്സിലാക്കാൻ ഭക്തജനങ്ങൾക്ക് അവസരം ലഭിക്കുന്നതും പ്രത്യേകപൂജാതി കർമ്മങ്ങളിൽ പങ്ക് ചേരുവാനും പൂജകൾ നടത്തുവാനും അവസരം ലഭിക്കുന്നതാണ്.
മെയ് 5 നു ശനിയാഴ്ച വൈകുന്നേരം ആറാട്ടു, ഘോഷയാത്ര, കരിമരുന്നു പ്രയോഗം എന്നിവയോടു കൂടി ഉത്സവത്തിന് സമാപനം കുറിക്കും.
ഉത്സവത്തോടനുബന്ധിച്ച് കലശാഭിഷേകം, ശ്രീഭൂതബലി, ഉദയാസ്തമന പൂജ, ഉത്സവബലി എന്നിവയും കൊണ്ട് സമ്പന്നമാക്കുകയാണ്, ഭക്തജനങ്ങൾക്കു് ഇത് ഒരു പ്രത്യേക അനുഭവമായിരിക്കും ഈ വർഷത്തെ ഉത്സവം, ഭാരതത്തിലെ അതിപ്രശസ്തവും അനുഭവ ഗുണമുള്ളതുമായ ശിവ പ്രതിഷ്ഠയ്കും വിശിഷ്ഠമായ മറ്റെല്ലാ പൂജകൾക്കും എത്രയും നേരത്തേ തന്നെ ഉത്സവ കമ്മറ്റിയുമായി ബന്ധപ്പെടുക 713 729 8994
പ്രതിഷ്ഠ മഹോത്സവം അർത്ഥപൂർണമാക്കുവാൻ ക്ഷേത്ര കമ്മിറ്റിയുടെ പേരിൽ എല്ലാ ഭക്ത ജനങ്ങളെയും ഭക്തിയാദരങ്ങളോടെ സവിനയം ക്ഷണിക്കുന്നുവെന്നു പ്രസിഡന്റ് ഡോ. ബിജു പിള്ള അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,
ഡോ.ബിജു പിള്ള (പ്രസിഡണ്ട്) - 832-247-3411
ശശിധരൻ നായർ (വൈസ് പ്രസിഡന്റ്) - 832- 860- 0371
സോണിയ ഗോപൻ (സെക്രട്ടറി) - 409-515-7223
അനിൽ ഗോപിനാഥ് (ഉത്സവം കോർഡിനേറ്റർ) 973-640-3831
റിപ്പോർട്ട് : ജീമോൻ റാന്നി