പി.പി. ചെറിയാന്‍
'സെന്റ് പാട്രിക് ഡേ' യോടനുബന്ധിച്ച് മാര്‍ച്ച് 16 ന് ഡാളസില്‍ പതിനായിരങ്ങള്‍ അണിനിരന്ന പരേഡില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് നൂറ്റില്‍പരം ഫ്‌ളോട്ടുകള്‍. പങ്കെടുത്തവര്‍ക്കും, കാണികള്‍ക്കും ഒരേ പോലെ ആവേശം പകരുന്നതായിരുന്നു, രാവിലെ ഗ്രീന്‍വില്‍ അവന്യൂവില്‍നിന്നും പുറപ്പെട്ടു രണ്ടു മൈല്‍ ദൂരം പിന്നിട്ട പരേഡ്.
നീല തൊപ്പിയും, നീലയും പച്ചയും വസ്‌ത്രങ്ങളും ധരിച്ച് നൃത്തചുവടുകളോടെ നീങ്ങിയ പരേഡ് റോഡിനിരുവശവും നിന്നിരുന്ന കാണികള്‍ക്ക് കൗതുകകരമായി. ഒരു ലക്ഷം പേരെങ്കിലും പരേഡില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സെന്റ് പാട്രിക്കിന്റെ മരണ ദിവസമാണ് സെന്റ് പാട്രിക് ഡേയായി ആചരിച്ചുവരുന്നത്. അയര്‍ലന്‍ഡില്‍ ക്രിസ്‌തുമതം ആരംഭിച്ചതിന്റെ ഓര്‍മ്മ കൂടിയാണ് സെന്റ് പാട്രിക്ക് ഡെ. ഐറിഷ് ജനത ഏതെല്ലാം രാജ്യങ്ങളിലുണ്ടോ അവിടെയെല്ലാം സെന്റ് പാട്രിക്ക് ഡെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. 17ാം നൂറ്റാണ്ടിലായിരുന്നു. ഇതിന് തുടക്കം കുറിച്ചത്.