ഇന്ദ്രന്‍സ് മികച്ച നടന്‍; പാര്‍വതി നടി, ഒറ്റമുറിവെളിച്ചം മികച്ച ചിത്രം, ലിജോ പെല്ലിശ്ശേരി സംവിധായകന്‍
തിരുവനന്തപുരം∙ 2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് തിരുവനന്തപുരത്ത് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനം നടത്തിയത്. ഇന്ദ്രൻസാണ് പോയ വർഷത്തെ മികച്ച നടൻ. ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രൻസിന് പുരസ്കാരം നേടിക്കൊടുത്തത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതി മികച്ച നടിയായി. ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശേരിയാണ് മികച്ചസംവിധായകൻ.
രാഹുൽ റിജി നായർ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. സഞ്ജു സുരേന്ദ്രന്റെ ഏദൻ രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ടി.വി. ചന്ദ്രൻ അധ്യക്ഷനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. സംവിധായകരായ ഡോ.ബിജു, മനോജ് കാന, സൗണ്ട് എൻജിനിയർ വിവേക് ആനന്ദ്, ക്യാമറാമാൻ സന്തോഷ് തുണ്ടിയിൽ, സംഗീത സംവിധായകൻ ജെറി അമൽദേവ്, തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാർ, നടി ജലജ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും ജൂറിയിൽ മെംബർ സെക്രട്ടറിയായി
അവാര്‍ഡുകളുടെ പൂര്‍ണരൂപം:
- മികച്ച നടന്‍: ഇന്ദ്രന്‍സ് (ആളൊരുക്കം)
- മികച്ച നടി: പാര്‍വതി (ടേക് ഒാഫ്)
- മികച്ച സംവിധാന്‍: ലിജോ ജെ. പല്ലിശേരി (ഇ.മ.യൗ)
- മികച്ച സ്വഭാവ നടന്‍: അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷികളും)
- മികച്ച സ്വഭാവ നടി: പോളി വല്‍സന്‍ (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം)
- മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം (സംവിധായകന്‍ രാഹുല്‍ ജി. നായര്‍, നിര്‍മാതാവ് രാഹുല്‍ ആര്‍. നായര്‍)
- മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദന്‍ (സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, നിര്‍മാതാവ് മുരളി മാട്ടുമ്മേല്‍)
- മികച്ച ബാലതാരം ആണ്‍: മാസ്റ്റര്‍ അഭിനന്ദ് (സ്വനം)
- മികച്ച ബാലതാരം പെണ്‍: നക്ഷത്ര (രക്ഷാധികാരി ബൈജു ഒപ്പ്)
- മികച്ച കഥാകൃത്ത്: എം.എ നിഷാദ് (കിണര്‍)
- മികച്ച കാമറാ മാന്‍: മഹേഷ് മാധവന്‍ (ഏദന്‍)
- മികച്ച തിരക്കഥാകൃത്ത്: സജീവ് പാളൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷികളും)
- മികച്ച തിരക്കഥ: എസ്. ഹരീഷ്-സഞ്ജു സുരേന്ദ്രന്‍ (ഏദന്‍)
- മികച്ച ഗാനരചയിതാവ്: പ്രഭാവര്‍മ (ചിത്രം: ക്ലിന്‍ച് -ഒാളത്തില്‍ മേളത്താല്‍)
- മികച്ച സംഗീത സംവിധായകന്‍: എം.കെ അര്‍ജുനന്‍ (ചിത്രം: ഭയാനകം, മുഴുവന്‍ പാട്ടുകളും)
- മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം): ഗോപി സുന്ദര്‍ (ടേക് ഒാഫ്)
- മികച്ച പിന്നണി ഗായകന്‍ ഷഹബാസ് അമന്‍ (ചിത്രം: മായാനദി-മിഴിയില്‍ നിന്നും...)
- മികച്ച പിന്നണി ഗായിക: സിത്താര കൃഷ്ണകുമാര്‍ (ചിത്രം: വിമാനം, വാനം അകലുന്നുവോ...)
- മികച്ച ചിത്രസംയോജകന്‍: അപ്പു വട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)
- മികച്ച കലാ സംവിധായകന്‍: സന്തോഷ് രാമന്‍ (ടേക് ഒാഫ്)
- മികച്ച സിങ്സ് സൗണ്ട്: സുജിത്ത് കുമാര്‍ പി.വി (രക്ഷാധികാരി ബൈജു ഒപ്പ്)
- മികച്ച ശബ്ദ മിശ്രണം: പ്രമോദ് തോമസ് (ഏദന്‍)
- മികച്ച ശബ്ദ ഡിസൈന്‍: രംഗനാഥ് രവി (ഈ.മ.യൗ)
- മികച്ച ലബോറട്ടറി: ചിത്രാഞ്ജലി സ്റ്റുഡിയോ -കെ.എസ്.എഫ്.ഡി.സി (ചിത്രം: ഭയാനകം)
- മികച്ച മേക്കപ്പ് മാന്‍: രഞ്ജിത്ത് അമ്ബാടി (ടേക് ഒാഫ്)
- മികച്ച വസ്ത്രാലങ്കാരം: സഖി എല്‍സ (ഹേ ജൂഡ്)
- മികച്ച ഡബിങ് ആര്‍ട്ടിസ്റ്റ് ആണ്‍: അച്ചു അരുണ്‍ കുമാര്‍ (ചിത്രം: ദീരം, കഥാപാത്രം: അലി)
- മികച്ച ഡബിങ് ആര്‍ട്ടിസ്റ്റ് പെണ്‍: സ്നേഹ എം. (ചിത്രം: ഈട, കഥാപാത്രം: ഐശ്വര്യ)
- മികച്ച നൃത്ത സംവിധായകന്‍: പ്രസന്ന സുജിത്ത് (ചിത്രം: ഹേ ജൂഡ്)
- മികച്ച ജന പ്രീതി-കലാമേന്മ ചിത്രം (പ്രത്യേക പുരസ്കാരം: രക്ഷാധികാരി ബൈജു ഒപ്പ് (രഞ്ജന്‍ പ്രമോദ്)
- മികച്ച നവാഗത സംവിധായകന്‍: മഹേഷ് നാരായണന്‍ (ടേക് ഒാഫ്)
- മികച്ച കുട്ടികളുടെ ചിത്രം: സ്വനം (സംവിധാനം: ദിപേഷ് ടി.)
- മികച്ച ചലച്ചിത്ര ഗ്രന്ഥം: സിനിമ കാണും ദേശങ്ങള്‍ (വി. മോഹനകൃഷ്ണന്‍)
- മികച്ച ചലച്ചിത്ര ലേഖനം: റിയലിസത്തിന്‍റെ യാഥാര്‍ഥ്യങ്ങള്‍ എ. ചന്ദ്രശേഖര്‍
പ്രത്യേക ജൂറി പുരസ്കാരം:
- അഭിനയം: വിനീത കോശി (ഒറ്റമുറി വെളിച്ചം)
പ്രത്യേക ജൂറി പരാമര്‍ശം:
- അഭിനയം: വിജയ് മേനോന്‍ (ഹേ ജൂഡ്)
- അഭിനയം: മാസ്റ്റര്‍ അശാന്ത് കെ. ഷാ (ലാലി ലേ)
- അഭിനയം: മാസ്റ്റര്‍ ചന്ദ്രകിരണ്‍ ജി.ക. (അതിശയങ്ങളുടെ വേനല്‍)
- അഭിനയം: ജോബി എ.എസ് (മണ്ണാങ്കട്ടയും കരിയിലയും)