തിരുവനന്തപുരം: സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നല്‍കിയത്.
കരാര്‍ തൊഴിലും നിശ്ചിത കലാവധി തൊഴിലും എല്ലാ വ്യവസായ മേഖലകളിലും അനുവദിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
അതേസമയം, നിലവിലുള്ള സ്ഥിരം ജീവനക്കാരെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിശ്ചിത കാലാവധി തൊഴിലാളികളാക്കി മാറ്റാൻ തൊഴിലുടമകൾക്കും സ്ഥാപനങ്ങൾക്കും അനുമതിയില്ലെന്നു വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.