കേന്ദ്ര നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകളുടെ സംയുക്തസമരസമിതി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പൊതുപണിമുടക്ക് തുടങ്ങി; രാത്രി 12 വരെ തുടരും. കെഎസ്ആര്‍ടിസിയിലെ യൂണിയനുകളും പങ്കെടുക്കുന്നുണ്ട്. പലയിടത്തും സര്‍വീസുകള്‍ രാത്രി 12 മണിയോടെ മുടങ്ങി. ശബരിമല തീര്‍ഥാടകരെയും ടൂറിസം മേഖലയെയും ഒഴിവാക്കിയിട്ടുണ്ട്.
പണിമുടക്കില്‍ വ്യാപാരികള്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അറിയിച്ചു. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസിറുദ്ദീന്‍ പറഞ്ഞു.