പി പി ചെറിയാന്‍
വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസത്തെ കുറിച്ച് ആശങ്ക വേണ്ടെന്നും പ്രവാസികളുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കേരള സര്‍ക്കാര്‍ സജ്ജമാണെന്നും പ്രവാസികള്‍ മുന്നോട്ടുവെക്കുന്ന ഏതു പ്രൊജക്‌റ്റും നടപ്പാകുന്നതിനുള്ള എല്ലാ പിന്തുണയും സഹായവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നു കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ. വിഎസ് സുനില്‍കുമാര്‍ ഉറപ്പു നല്‍കി .
പ്രവാസി മലയാളി ഫെഡറേഷന്‍ ആഗോളതലത്തില്‍ സംഘടിപ്പിച്ച ഉന്നത തല ഗ്ലോബല്‍ വെബിനാറില്‍ പങ്കെടുത്തുസംസാരിക്കുകയായിരുന്നു. പുനരധിവാസവും കേരളത്തിലെ സാധ്യതയും എന്നവിഷയത്തെ ആസ്‌പദമാക്കി പി എം എഫ് നടത്തിയ വെബിനാറില്‍ മുഖ്യ അതിഥിയായിപങ്കെടുക്കാന്‍ എത്തിയ മന്ത്രിയെ ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം സ്വാഗതംചെയ്യുകയും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പങ്കെടുത്ത സംഘടനാനേതാക്കളെ പരിചയപ്പെടുത്തുകയും പരിപാടിക്ക് നേതൃത്വം നല്‍കുകയും ചെയ്‌തു, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ ആശംസ അര്‍പ്പിച്ചു.
കോവിഡ് കാലത്തു പ്രതിസന്ധികളെ അവസരമാക്കി മാറ്റി ഏതുസാഹചര്യത്തെയും അതിജീവിക്കാന്‍ നമുക്ക് സാധിക്കണം , പ്രവാസികളുടെഅനുഭവവും സാങ്കേതിക പരിഞ്‌ജാനവും പ്രയോജനപ്പെടുത്താവുന്ന പല സാധ്യതകളും കേരളത്തിലുണ്ട് . സുഭിക്ഷ കേരളം പദ്ധതി പ്രവാസി പുനരധിവാസത്തിന് വലിയ സാധ്യതആണെന്ന വസ്‌തുത നാം വിസ്‌മരിക്കരുത് . കേരളം ഒരു പ്രൊഡക്ഷന്‍ സ്‌റ്റേറ്റ് ആക്കി മാറ്റുമെന്നും ഉല്‌പാദനവുംസംരംഭവും വര്‍ധിപ്പിക്കാന്‍ പ്രവാസികളുടെ സഹായം ആവശ്യമാണെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.
പ്രവാസികള്‍ പ്രൊജെക്ടുകള്‍ തയാറാക്കി സമര്‍പ്പിക്കണമെന്നും അത്‌നടപ്പിലാക്കുമെന്നും അവഗണിക്കപ്പെട്ട കാര്‍ഷിക മേഖല കേരളത്തില്‍ ഉടനീളംപുനരുജ്ജീവിപ്പിക്കുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു, ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ളവരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വളരെ കൃത്യമായിഅദ്ദേഹംമറുപടി നല്‍കി
സംഘടനക്കു വേണ്ടി ഗ്ലോബല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ മന്ത്രിക്കും മറ്റു വിശിഷ്ടവ്യക്തികള്‍ക്കും കൃതജ്ഞത അറിയിച്ചു. വിവിധ രാജ്യങ്ങളിലുള്ള സംഘടനാനേതാക്കളും മറ്റു ക്ഷണിക്കപ്പെട്ട അതിഥികളും വെബിനാറില്‍ പങ്കെടുത്തു.